
തിരുവനന്തപുരം : സംസ്ഥാനത്ത് ഡെങ്കിപ്പനി ജീവൻ കവരുന്നു. ഇന്ന് 68 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. 297 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ആശുപത്രികളിൽ ചികിത്സ തേടി. ഇതുവരെ 31 വരെ ജീവൻ പൊലിഞ്ഞു. 10 പേരുടെ മരണം രണ്ടാഴ്ചയ്ക്കുള്ളിലാണ്. ആരോഗ്യ വകുപ്പ് അതീവ ജാഗ്രത നിർദേശം പ്രഖ്യാപിച്ചു.
ഇടവിട്ടുള്ള മഴയാണ് ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾ പെരുകാൻ കാരണം. വെള്ളിയാഴ്ച സ്കൂളുകളിലും, ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ശുചീകരണത്തിന് ഡ്രൈ ഡേ പ്രഖ്യാപിച്ചിരിക്കുകയാണ്. മഴക്കാലപൂർവ്വ ശുചീകര ത്തിന് ഡ്രൈ ഡേ പ്രഖ്യാപിച്ചിരിക്കുകയാണ്. മഴക്കാലപൂർവ്വ ശുചീകരണത്തിലെ അപാകത കൂടിയായപ്പോൾ ഡെങ്കിപ്പനി പിടിമുറുക്കുകയാണ്.
അതേസമയം ഷിഗെല്ല കേസുകളും വര്‍ധിക്കുന്നുണ്ട്. കോഴിക്കോട്,തൃശ്ശൂർ,കണ്ണൂർ,തിരുവനന്തപുരം, കൊല്ലം, എറണാകുളം ,മലപ്പുറം ജില്ലകളിലായി സംസ്ഥാനത്ത് ഇന്ന് ഷിഗെല്ല സ്ഥിരീകരിച്ചത് 19 പേർക്ക് . കോഴിക്കോട് 9 പേർക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്.14 പേർക്ക് എലിപ്പനി, നാലുപേർക്ക് മലേറിയ, 15 പേർക്ക് മഞ്ഞപ്പിത്തം, 80 പേർക്ക് ചിക്കൻപോക്സ് ഒരാൾക്ക് അമീബിക് മസ്തിഷ്ക ജ്വരവും ഒരാൾക്ക് മങ്കിപോക്സും സ്ഥിരീകരിച്ചു.






