
കൊല്‍ക്കത്ത: സ്വവര്‍ഗ്ഗ പങ്കാളിക്കൊപ്പം താമസിക്കുകയായിരുന്ന 20 കാരനെ തിരിച്ചു കൊണ്ടുവരാന്‍ കുടുംബം ക്വട്ടേഷന്‍ സംഘത്തെ വിട്ട് മര്‍ദ്ദിച്ച് അവശനാക്കുകയും ബലാത്സംഗത്തിന് ഇരയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി റിപ്പോര്‍ട്ട്. കൊല്‍ക്കത്തയില്‍ നടന്ന സംഭവത്തില്‍ സഞ്ജോയ് എന്ന യുവാവാണ് മാതാപിതാക്കള്‍ ഉള്‍പ്പെട്ട സംഘത്തിന്റെ മാനസീക ശാരീരിക പീഡനത്തിന് ഇരയായത്. പുരുഷ പങ്കാളിക്കൊപ്പം മകന് താമസിക്കുകയായിരുന്ന മകനെ സ്ഥലത്ത് നിന്നും വാടകയ്ക്ക് എടുത്ത ഗുണ്ടകളെ കൊണ്ടായിരുന്നു മാതാപിതാക്കള്‍ തല്ലിച്ചത്.
മകന്റെ പ്രശ്നം തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ ആദ്യം കുട്ടിയെ ഒരു ഡോക്ടറെ കാണിക്കാന്‍ ശ്രമിച്ചെങ്കിലും നിരസിച്ചതിനെ തുടര്‍ന്ന് നിര്‍ബ്ബന്ധിച്ച് 'തിരുത്തല്‍ ബലാത്സംഗം' തെറാപ്പി ക്ക് വിധേയനാക്കാനായിരുന്നു ഡോക്ടറുടെ നിര്‍ദേശം. അതേസമയം എല്‍ജിബിറ്റി സമൂഹത്തിന് മേല്‍ ഇത്തരം നിര്‍ദേശിക്കുന്നത് കുറ്റകരമാണ്. എന്നാല്‍ സഞ്ജോയി സ്വവര്ഗ്ഗപങ്കാളിക്കൊപ്പം കഴിയാന്‍ മാതാപിതാക്കള്‍ക്ക് എതിരേ കോടതിയില്‍ നിന്നും വിധി സമ്പാദിക്കുകയും കോടതിച്ചെലവിനുള്ള പണം വാങ്ങിയെടുക്കുകയും ചെയ്തു. തങ്ങള്‍ക്ക് ഒരു ഇരയായി അറിയപ്പെടാന്‍ ആഗ്രഹമില്ലെന്നും തങ്ങളുടെ സ്വവര്‍ഗ്ഗപ്രണയത്തെ കുടുംബം അംഗീകരിച്ചാല്‍ മാത്രം മതിയെന്നും പറഞ്ഞു.
സ്വവര്‍ഗ്ഗ പ്രണയികള്ക്കെതിരേ അക്രമസംഭവങ്ങള്‍ പതിവായ ഇന്ത്യയില്‍ എല്‍ജിബിടി സമൂഹത്തെ ഇന്ത്യ പരിഗണിക്കുന്ന രീതിയിലെ ഒരു സംഭവം മാത്രമാണ് ഇതെന്നാണ് എല്‍ജിബിടി സമുഹത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന സംഘടനയുടെ അഭിപ്രായം. തങ്ങള്‍ ആരെതിര്‍ത്താലും ഒരുമിച്ച തന്നെ ജീവിക്കുമെന്നും മാതാപിതാക്കള്‍ ഉള്െപ്പെടയുള്ളവരുെട അതിശക്തമായ പ്രതിബന്ധങ്ങള്‍ക്കിടയിലും തങ്ങള്‍ക്കിടയിലെ പ്രണയം നല്കുന്ന മാനസീക കരുത്താണ് വിട്ടുകൊടുക്കാതെ നില നിര്‍ത്തുന്നതെന്നും സഞ്ജോയിയും പങ്കാളിയും പറയുന്നു.






