
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി സംഭവവികാസങ്ങള്‍കൊണ്ട് പ്രശസ്തമായ യാത്രക്കാരാണ് ഡെല്‍ഹി മെട്രോയിലേത്. യാത്രയ്ക്കിടയിലെ ഡാന്‍സും, പാര്‍ട്ടും, റീല്‍സ് ഷൂട്ടും, സീറ്റിന് വേണ്ടിയുള്ള തമ്മിലടിയുമെല്ലാം പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഡല്‍ഹി മെട്രോയെ സംബന്ധിക്കുന്ന ഒരു വീഡിയോയെങ്കിലും ഒരു ദിവസം ഉണ്ടാകും. ഇപ്പോിതാ മെട്രോയിലെ പുതിയ ഒരു കാഴ്ചയാണ് നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധ നേടുന്നത്. രണ്ട് യുവതികള്‍ മെട്രോയില്‍ ഇരുന്ന് മേക്കപ്പ് ചെയ്യുന്ന വീഡിയോയാണ് ഇത്.
രാത്രിയിലാണ് സംഭവം. രണ്ടു തിരക്കൊഴിഞ്ഞ മെട്രോയില്‍ ഒരു സീറ്റിനറ്റത്തായി രണ്ട് യുവതികള്‍ ഇരിക്കുന്നു. കയ്യില്‍ മേക്കപ്പ് ചെയ്യുന്ന സാധനങ്ങള്‍ എല്ലാമുണ്ട്. ഇരുവരും കൈവശമുള്ള ചെറിയ കണ്ണാടിയില്‍ നോക്കി മേയ്ക്കപ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ വീഡിയോ എടുത്ത ആളടക്കം അത് കാണുന്നവരെല്ലാം അവരെ കളിയാക്കിയും മറ്റും ചിരിക്കുന്നുണ്ട്.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്നെത്തുന്നത്. മെട്രോ പാസിനൊപ്പം മേയ്ക്കപ്പ് കിറ്റുകൂടി സൗജന്യമായി കൊടുക്കണമെന്ന് ഒരാള്‍ കമന്റ് ചെയ്തപ്പോള്‍ ഡല്‍ഹിയിലെ പെണ്‍കുട്ടികള്‍ ബോയ്ഫ്രണ്ടില്ലാതെ ജീവിക്കാനാകും പക്ഷേ മേയ്ക്കപ്പ് ഇല്ലാതെ പറ്റില്ലെന്നാണ് മറ്റൊരു കമന്റ്.






