
എട്ട് വര്‍ഷമായി വയറുവേദനയിലായിരുന്ന രോഗിയില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 16 കിലോ ഭാരമുള്ള മുഴ. ഷാര്‍ജയിലെ ബുര്‍ജീല്‍ സ്പെഷ്യലാറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തിയത്. ഒരു തണ്ണീര്‍മത്തന്റെ വലുപ്പത്തിലുള്ള മുഴയാണ് 63 കാരിയായ രോഗിയുടെ വയറ്റിലുണ്ടായിരുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
രോഗിക്ക് എട്ട് വര്‍ഷമായി വയറുവേദന അനുഭവപ്പെട്ടിരുന്നു. ഓരോ വര്‍ഷവും വയര്‍ വീര്‍ത്തുവന്നെങ്കിലും ഭയം കൊണ്ട് കാര്യമായ ചികിത്സ തേടിയില്ല. നടക്കാനും ഇരിക്കാനും തിരിഞ്ഞ് കിടക്കാന്‍ പോലും അവസാനം ബുദ്ധിമുട്ടായി. ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചതോടെയാണ് അദ്ദേഹം ആശുപത്രിയില്‍ എത്തിയത് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത മുഴയ്ക്ക് ഏകദേശം നാല് നവജാതശിശുക്കളുടെ ഭാരം വരും. അനുദിനം വലുപ്പം കൂടി വരുന്ന വിഭാഗത്തില്‍ പെടുന്ന മുഴയായിരുന്നു ഇത്. ട്യൂമറിന്റെ വലുപ്പവും അനുബന്ധ ലക്ഷണങ്ങളും കണക്കിലെടുത്ത് ഓങ്കോളജിസ്റ്റുകള്‍, സര്ജന്മാര്, റേഡിയോളജിസ്റ്റുകള്‍, ന്യൂക്ലിയര്‍ മെഡിസിന് സ്പെഷ്യലിസ്റ്റുകള്‍.
എന്നിവരുടെ നിര്‍ദ്ദേശപ്രകാരമാണ് ശസ്ത്രക്രിയ നടത്താമെന്ന തീരുമാനത്തിലെത്തിയത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്ന ഉള്ളില്‍ വളരുന്ന ട്യൂമറിനെ കുറിച്ച് അറിഞ്ഞെന്നും ശസ്ത്രക്രിയ ഭയന്നാണ് ചികിത്സ തേടാഞ്ഞതെന്നും രോഗി പറഞ്ഞു. രണ്ട് കാലുകളിലും നീരു വന്നതിനെത്തുടര്‍ന്ന് ദിനചര്യകള്‍ ബുദ്ധിമുട്ടായി. നേരത്തെ ശസ്ത്രക്രിയ നടത്തിയിരുന്നെങ്കില്‍ ഇത്രയും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ലായിരുന്നു. മുഴ നീക്കം ചെയ്ത ശേഷം ചെറുപ്പവും. ഉന്മേഷവും തോന്നി. രണ്ടാം ദിവസമായപ്പോള്‍, 20 കിലോഗ്രാമിനടുത്ത് ഭാരം കുറഞ്ഞു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു






