
ടെലിവിഷന്‍ പ്രേക്ഷകര്‍ക്കു ഏറെ സുപരിചിതരാണ് അപര്‍ണ- ജീവ താരദമ്പതികള്‍. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ ഇരുവരും ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.
ഇരുവരും ഒന്നിച്ച് തുർക്കിയിലേക്ക് നടത്തിയ മനോഹരമായ യാത്രയുടെ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് അപർണ ഇപ്പോൾ. തുർക്കിയിലെ കപ്പഡോക്കിയ എന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനിൽ നിന്നുള്ളതാണ് ചിത്രങ്ങൾ. ഇസ്താംബുൾ നഗരത്തിൽ നിന്നും 300 കിലോമീറ്റർ അകലെയാണ് ഈ നഗരം.
നൂറ്റാണ്ടുകൾക്കു മുൻപ് അഗ്നിപർവ്വതങ്ങൾ പൊട്ടിയൊഴുകിയ ലാവ ഇവിടെ മലനിരകളായി കാണുന്നു. ഈ മലകൾ തുരന്ന് റസ്റ്റോറന്റുകളും ഷോപ്പിങ്ങ് മാളുകളും പണിതിരിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഹോട്ട് എയർ ബലൂൺ റൈഡുകൾക്ക് പേരു കേട്ടയിടമാണിത്.
അതുല്യമായ ഭൂപ്രകൃതിയും വർഷം മുഴുവനും അനുയോജ്യമായ കാലാവസ്ഥയും കാരണം നിരവധി സഞ്ചാരികളാണ് ഓരോ വർഷവും കപ്പഡോക്കിയയിൽ എത്തിച്ചേരുന്നത്.
പുരാതന നഗരങ്ങൾ, ലവ് വാലി, റോസ് വാലി തുടങ്ങിയ താഴ്വരകൾ, പാറക്കൂട്ടങ്ങൾ, തുർക്കിഷ് ഗ്രാമങ്ങൾ എന്നിവയെല്ലാം ഈ ഹോട്ട് എയർ ബലൂൺ റൈഡിനിടെ കാണാനാവും.
40 മിനിറ്റോളമാണ് ഈ എയർ ബലൂൺ സവാരിയുടെ ദൗർഘ്യം. ബക്കറ്റ് ലിസ്റ്റിലെ ഒരു സ്വപ്നം കൂടി സാക്ഷാത്കരിച്ചു എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് അപർണ കുറിച്ചത്.






