
രജനികാന്തിന്റെ ഇളയ മകള്‍ സൗന്ദര്യ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഭര്‍ത്താവിനൊപ്പമുളള രണ്ട് മനോഹരമായ ചിത്രങ്ങളാണ് സൗന്ദര്യ പങ്കുവെച്ചിരിക്കുന്നത്.
'പ്രിയപ്പെട്ട എന്റെ ഭര്‍ത്താവിനൊപ്പം. ഈ മാസം ഞങ്ങള്‍ ആഘോഷിച്ച രണ്ട് വ്യത്യസ്തവും സവിശേഷവുമായ ചടങ്ങുകളില്‍ നിന്ന്' എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്.
2019 ല്‍ ആണ് വിശാഖന് വനഗമുടിയുമായുള്ള വിവാഹം കഴിഞ്ഞത്. 2022 ഇരുവര്‍ക്കുമിടയില്‍ വീര്‍ പിറന്നു. ഇപ്പോള്‍ വിശാഖനൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് സൗന്ദര്യ.
രജിനികാന്തിന്റെ മകള്‍ എന്നതിനപ്പുറം ഗ്രാഫിക് ഡിസൈനറും പ്രൊഡ്യൂസറും സംവിധായികയും ഒക്കെയാണ് സൗന്ദര്യ രജിനികാന്ത്. പടയപ്പ, ബാബ, ചന്ദ്രമുഖി, അന്പേ ആറുയിരേ, ശിവകാശി, മജാ, സണ്ടക്കോഴി, ശിവകാശി തുടങ്ങി നിരവധി സിനിമകളില്‍ ഗ്രാഫിക് ഡിസൈനറായി പ്രവൃത്തിച്ചിട്ടുണ്ട്. കൊച്ചടയാന്, വേലയില്ലാ പട്ടധാരി 2 എന്നിവയാണ് സൗന്ദര്യ സംവിധാനം ചെയ്ത സിനിമകള്‍.
2010ല്‍ വ്യവസായി അശ്വിനുമായി വിവാഹിതയായ സൗന്ദര്യ പിന്നീട് വിവാഹ മോചനം നേടിയിരുന്നു. വേദ് എന്ന ഒരു മകനുണ്ട്.






