
നടിമാരുടെ വര്‍ക്കൗട്ട് വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഫ്റ്റ്നസ്സ് ഫ്രീക്കായിട്ടുള്ള നടിമാരുടെ അത്തരം വീഡിയോകളും, അവരുടെ ബോഡി ട്രാന്‍സ്ഫര്‍മേഷനും ഒക്കെ പലപ്പോഴും ചര്‍ച്ചയാണ്. ഇപ്പോഴിതാ നടി സീനത്തിന്റെ വര്‍ക്കൗട്ട് വീഡിയോയാണ് ശ്രദ്ധനേടുന്നത്.
നല്ല കാലത്ത് അഭിനയിച്ച് മികവുറ്റതാക്കിയ കഥാപാത്രങ്ങള്‍ക്ക് എണ്ണമില്ല. ഇപ്പോള്‍ അത്ര സജീവമല്ല എങ്കിലും, ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ല. അതിന്റെ തെളിവാണ് നടിയുടെ ഈ വര്‍ക്കൗട്ട് വീഡിയോ.
ബാറ്റില്‍ റോപ് എക്സസൈസ് ചെയ്യുന്ന വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത് സീനത്ത് തന്നെയാണ്. 'ആരോഗ്യമാണ് സമ്പത്ത് എന്നല്ലേ' എന്ന ക്യാപ്ഷനോടെ പങ്കുവച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. 'എന്റമ്മോ' എന്ന കമന്റുമായി കമന്റ് ബോക്സില്‍ ആദ്യം എത്തിയത് നടി അഞ്ജു അരവിന്ദ് ആണ്. പൊളി എന്ന് പറഞ്ഞ് ബീന ആന്റണിയും വന്നിട്ടുണ്ട്.
ഈ പ്രായത്തിലും ഇത്ര എനര്‍ജിയോടെ ബാറ്റില്‍ റോപ് എക്സസൈസ് ചെയ്യുന്ന സീനത്തിനെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് കൂടുതലും വരുന്നത്. 'കാണുമ്പോള്‍ നിസ്സാരമാണെന്ന് തോന്നും, പക്ഷെ നല്ല കഷ്ടപ്പാടുള്ള വര്‍ക്കൗട്ടാണിത്. ഇത്തയുടെ ഡെഡിക്കേഷന് ലെവലിന് മുന്നില്‍ സല്യൂട്ട്' എന്നാണ് ഒരു ആരാധകന്റെ കമന്റ്.






