ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ റസിയായി ഇടം നേടിയ താരമാണ് രാധിക. വിവാഹശേഷം ഭര്‍ത്താവ് അഭില്‍ കൃഷ്ണയോടൊപ്പം വിദേശത്താണ് രാധിക. ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ മാതാപിതാക്കളുടെ 50-ാം വിവാഹവാര്‍ഷികദിനത്തില്‍ രാധിക പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. മാതാപിതാക്കള്‍ക്കൊപ്പമുളള മനോഹരമായൊരു ചിത്രം പങ്കുവെച്ചകൊണ്ടായിരുന്നു താരത്തിന്റെ ആശംസ.
അഞ്ചു പതിറ്റാണ്ടുകളുടെ ഒരുമ, ഇപ്പോഴും എനിക്കറിയാവുന്ന ഏറ്റവും മനോഹരമായ പ്രണയകഥ. എന്റെ അപ്പായ്ക്കും അമ്മയ്ക്കും ഹൃദയം നിറഞ്ഞ 50-ാം വിവാഹ വാര്‍ഷിക ആശംസകള്‍. സ്നേഹമെന്നാല് എന്തെന്നും, പ്രതിബദ്ധതയെന്നുമൊക്കെ കാണിച്ചുതന്നതിന് നന്ദി. 50 വര്‍ഷങ്ങള്‍, എണ്ണിയാലൊടുങ്ങാത്ത ഓര്‍മ്മകള്‍, ഒരേയൊരു മനോഹരമായ അനശ്വരത." - എന്നായിരുന്നു രാധിക കുറിച്ചത്.

വിയറ്റ്നാം കോളനി എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്താണ് രാധിക സിനിമയില്‍ തുടക്കമിട്ടത്. പിന്നീട് ഷാഫി സംവിധാനം ചെയ്ത വണ്മാന് ഷോയില്‍ ജയറാമിന്റെ സഹോദരിയായി വേഷമിട്ടു. നീണ്ട ഇടവേളക്കുശേഷം ഈസ്റ്റ് കോസ്റ്റിന്റെ വീഡിയോ ആല്‍ബങ്ങളിലെ നായികയായി മിനിസ്ക്രീനില്‍ സജീവമായി. ജയരാജ് സംവിധാനം ചെയ്ത ദൈവനാമത്തില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ രണ്ടാം വരവ്.
ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ളാസ്മേറ്റ്സിലെ റസിയ എന്ന കഥാപാത്രം രാധികയുടെ കരിയറില്‍ വഴിത്തിരിവായി. തുടര്‍ന്ന് ചങ്ങാതിപ്പൂച്ച, മിഷന് 90 ഡെയ്സ്, മിന്നാമിന്നിക്കൂട്ടം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തിയ 'ആയിഷ'യാണ് താരം അവസാനമായി അഭിനയിച്ച ചിത്രം.

Comments