സിനിമാപ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിവിന്‍ പോളി- മമിതബൈജു- ഗിരിഷ് എഡി കൂട്ടുകെട്ട് ഒന്നിക്കുന്ന ബെത്ലഹേം യൂണിറ്റ്. ഓഗസ്ററ് 21നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. 2022 ല്‍ ഗിരീഷ് എ ഡി ഒരുക്കിയ സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെയായിരുന്നു നടി മമിത ബൈജു ശ്രദ്ധനേടിയത്. ഇപ്പോളിതാ സിനിമയുടെ ഓഡിഷന് വന്നപ്പോള്‍ പറഞ്ഞ ഒരു കാര്യം തെറ്റിദ്ധരിച്ച് മമിത കരയാന്‍ ആയ സംഭവം വെളിപ്പെടുത്തുകയാണ് ഗിരീഷ് എ ഡി. ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന വീഡിയോയില്‍ ആണ് പ്രതികരണം.
‘സൂപ്പര്‍ ശരണ്യ ഓഡിഷന്റെ സമയത്ത് ഞാന്‍ ഒരു സംഭവം പറഞ്ഞപ്പോള്‍ അത് വേറെ എന്തോ ആയി തെറ്റിദ്ധരിച്ച് പുള്ളിക്കാരി കരയാനെല്ലാം ആയി. ഒരു സിനിമാ പരിപാടി വിട് എന്നായിരുന്നു ഞാന്‍ പറഞ്ഞത്. അതായത് സിനിമയില്‍ നോര്‍മലി അഭിനയിക്കുന്ന പോലെയുള്ള സംഭവം വിടാനാണ് പറഞ്ഞത്. പക്ഷേ മമിത വിചാരിച്ചത് സിനിമയെന്ന പരിപാടിയേ വിട്ട് പോകാനാണ് ഞാന്‍ പറഞ്ഞത് എന്നാണ്. സൂപ്പര്‍ ശരണ്യയില്‍ നിന്നും മമിത പ്രേമലുവിലേക്കെത്തിയപ്പോള്‍ ഒരുപാട് ചേഞ്ചായി. അവിടെ നിന്ന് ബെത്ലഹേമിലേക്ക് വന്നപ്പോള്‍ അതിനെക്കാളും അടിപൊളിയായി,’ ഗിരീഷ് പറഞ്ഞു.
ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ നിരയിലേക്കുയര്‍ന്ന ഗിരീഷ് എ ഡിയാണ് സിനിമയുടെ സംവിധായകന്. 'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍', 'സൂപ്പര്‍ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടുകയുണ്ടായത്. മലയാളത്തിലെ ശ്രദ്ധേയ ബാനറായ ഭാവന സ്റ്റുഡിയോസും നിവിന്‍ പോളിയും ആദ്യമായി ഒരുമിക്കുമ്പോള്‍ പ്രേക്ഷകരും മികച്ചൊരു സിനിമ തന്നെയാണ് കാത്തിരിക്കുന്നത്.

Comments