
ഗായികയായി വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് റിമി ടോമി. പിന്നീട് അവതാരകയായും അഭിനേത്രിയായും റിയാലിറ്റി ഷോ ജഡ്ജായുമൊക്കെ മലയാളികളുടെ മനസില്‍ ഇടം പിടിക്കാൻ റിമിക്ക്താ കഴിഞ്ഞു. താരത്തിന്റെ സോഷ്യല്‍ മീഡിയയും സജീവമാണ്. തന്റെ യൂട്യൂബ് ചാനൽ വഴിയും യാത്രാ വിശേഷങ്ങളും ഷോട്ടോ ഷൂട്ട് വീഡിയോയും ഒക്കെ താരം പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ ബ്ലാക്ക് ബ്യൂട്ടിയായി തിളങ്ങുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. "ട്രെൻഡുകൾ നിറഞ്ഞ ലോകത്ത് കറുത്ത വസ്ത്രം ധരിക്കൂ..." എന്ന ക്യാപ്ഷൻ നൽകിയാണ് റിമി ചിത്രം പങ്കിട്ടിരിക്കുന്നത്. ചന്ദേരി സിൽക്കിലുള്ള ബ്ലാക്ക് അനാർക്കലിയിൽ ടാസ്സൽ വർക്ക് കൂടിയായപ്പോൾ ഭംഗി ഇരട്ടിയായി. ഒപ്പം അക്സസറീസായി ബ്ലാക്ക് മെറ്റൽ ജിമുക്കിയും അണിഞ്ഞാണ് താരം തിളങ്ങുന്നത്.






