ബെംഗളൂരു : കർണാടക കൊപ്പൽ ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റ് തകർന്നു. പൊട്ടിയ ഗേറ്റിലൂടെ 35,000 ക്യുസെക്സ് വെള്ളം പുറത്തേക്ക് ഒഴുകി. ആകെ 35 ഗേറ്റുകളാണ് ഡാമിനുള്ളത്. ഡാം തകരുന്നത് ഒഴിവാക്കാൻ 35 ഗേറ്റുകളും തുറന്നു. മുല്ലപെരിയാർ കഴിഞ്ഞാൽ സുർക്കി മിശ്രിതം കൊണ്ട് നിർമിച്ച രാജ്യത്തെ രണ്ടാമത്തെ വലിയ ഡാമാണ് ഇത്.
കർണാടക സർക്കാർ പ്രളയ മുന്നറിയിപ്പ് നൽകി. കൊപ്പൽ, വിജയനഗര, ബെല്ലാരി, റായിപുർ ജില്ലകളിൽ അധികൃതർ അതീവ ജാഗ്രത പുലർത്തുന്നു. ശനിയാഴ്ച രാത്രിയാണ് ഡാമിന്റെ 19–ാം ഗേറ്റിൽ തകരാർ ഉണ്ടായത്. ഗേറ്റിലെ ചെങ്കല്ലുകൾ പൊട്ടുകയായിരുന്നു.

ഡാമിൽ നിന്ന് 60 ടി എം സി അടി വെള്ളം അടിയന്തരമായി ഒഴുക്കി കളയാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കൊപ്പൽ, വിജയനഗര, ബെല്ലാരി, റായിച്ചൂർ ജില്ലകളിൽ അതീവ ജാഗ്രത നിർദേശം നല്കിയിട്ടുണ്ട്. കർണാടക, ആന്ധ്രാ തെലങ്കാന സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങൾ ആശ്രയിക്കുന്ന പ്രധാന ജല സംഭരണിയാണ് തുറന്നു വിട്ടിരിക്കുന്നത്.

Comments