
ന്യൂഡല്‍ഹി : ബംഗ്ലാദേശിലെ സാഹചര്യങ്ങള്‍ എത്രയും പെട്ടന്ന് മെച്ചപ്പെടുമെന്നു പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദുക്കളുടെയും വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെയും സുരക്ഷയില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ചെങ്കോട്ടയില്‍ വെച്ചു നടത്തിയ 78-ാം സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
#WATCH | PM Narendra Modi says, "As a neighbouring country, I can understand the concern regarding whatever has happened in Bangladesh. I hope that the situation there gets normal at the earliest. The concerns of 140 crore countrymen to ensure the safety of Hindus and minorities… pic.twitter.com/R7ldy91uP9
— ANI (@ANI) August 15, 2024
‘സമാധാനത്തിന്റെയും സമൃദ്ധിയുടെയും പാതയിൽ അയൽരാജ്യങ്ങൾ പോകണമെന്നാണ് ഇന്ത്യയുടെ ആഗ്രഹം. ഞങ്ങൾ സമാധാനത്തിന് പ്രതിജ്ഞാബദ്ധരാണ്. അയൽരാജ്യമെന്ന നിലയിൽ ബംഗ്ലാദേശില്‍ നടക്കുന്ന സംഭവങ്ങളിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. എത്രയും പെട്ടെന്ന് സാഹചര്യങ്ങൾ മെച്ചപ്പെടുമെന്ന് വിശ്വസിക്കുന്നു. മുന്നോട്ടുള്ള വികസനപാതയിൽ ബംഗ്ലദേശിന് എല്ലാവിധ ആശംസകളും’’ – മോദി പറഞ്ഞു.






