ഐഫോണ്‍ വാങ്ങുക എന്നത് പുതുതലമുറയിലെ ഭൂരിഭാഗം പേരുടെയും വലിയ ആഗ്രഹമാണ്. അതുകൊണ്ട് തന്നെ ഐഫോണ്‍ വേണമെന്ന് വാശി പിടിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അത് തന്നെയാണ് ഈ യുവാവും ചെയ്തത്. പൂക്കച്ചവടക്കാരിയായ തന്റെ അമ്മയോട് നിരന്തരം ഐഫോണ്‍ വേണമെന്ന് വാശി പിടിച്ചു പറഞ്ഞു. അത് കിട്ടുന്നത് വരെ ഭക്ഷണം കഴിക്കില്ലെന്ന് പറഞ്ഞ് നിരാഹാരം കിടന്നു. ഒടുവില്‍ അവന് ഐഫോണ്‍ കിട്ടി.
Ghar Ke Kalesh എന്ന അക്കൗണ്ടില്‍ നിന്നും ഷെയര്‍ ചെയ്ത വീഡിയോയാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയ്ക്ക് വഴി വെച്ചിരിക്കുന്നത്. കയ്യില്‍ കാശുമായി നില്ക്കുന്ന യുവാവിനെയും അമ്മയേയും വീഡിയോയില്‍ കാണാം. ഒരു മൊബൈല്‍ സ്റ്റോറിലാണ് ഇരുവരും ഉള്ളത്. തന്റെ സ്റ്റോറിന്റെ പ്രൊമോഷന് വേണ്ടി കടക്കാരന് തന്നെയാണ് വീഡിയോ ഷൂട്ട് ചെയ്തത് എന്നാണ് കരുതുന്നത്. ഐഫോണിന് വേണ്ടി മൂന്നു ദിവസം മകന് ഭക്ഷണം കഴിക്കാതിരുന്നു എന്നാണ് പറയുന്നത്.
തന്റെ മകന്റെ ആഗ്രഹം സാധിച്ചതില്‍ സന്തോഷമുണ്ട് എന്നാണ് അമ്മ പറയുന്നത്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ അമ്മയുടെ മുഖത്ത് സന്തോഷമില്ല എന്നാണ് നെറ്റിസണ്‍സ് പറയുന്നത്. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിത്തീര്‍ന്നത്. നിരവധിപ്പേരാണ് ഈ മകനെയും അതുപോലെ വീഡിയോ ഷൂട്ട് ചെയ്ത കടക്കാരനെയും വിമര്‍ശിച്ചത്.
ക്ഷേത്രത്തിന്റെ പുറത്ത് പൂവില്പന നടത്തുന്ന ജോലിയാണ് അമ്മയ്ക്ക് എന്നാണ് പറയുന്നത്. ഈ കുട്ടികള്‍ക്ക് എന്താ മാതാപിതാക്കളുടെ കഷ്ടപ്പാടുകള്‍ മനസിലാവാത്തത് എന്നാണ് പലരും ചോദിച്ചത്. അതുപോലെ, മറ്റ് ചിലര്‍ ചോദിച്ചത് പ്രൊമോഷന് വേണ്ടിയാണെങ്കിലും കടക്കാരന് എന്തിനാണ് അത് ഷൂട്ട് ചെയ്തത് എന്നാണ്. ഇടത്തരക്കാരായ കുടുംബങ്ങള്‍ പലപ്പോഴും വലിയ സമ്മര്‍ദ്ദത്തിനാണ് ഇപ്പോള്‍ ഈ ഐഫോണും റീലും കൊണ്ട് പെട്ടിരിക്കുന്നത് എന്നും പലരും ചൂണ്ടിക്കാട്ടി.

Comments