
തിരുവനന്തപുരം : വിമന്‍ ഇന്‍ സിനിമാ കലക്ടീവിലെ സ്ഥാപക അംഗത്തിന് സ്ഥാപിത താല്‍പ്പര്യമെന്നു ഹേമ സമിതി റിപ്പോര്‍ട്ട്. ഡബ്ല്യു.സി.സി.യെ മൊത്തത്തില്‍ അഭിനന്ദിക്കുമ്പോഴാണ് ഒരാള്‍ക്കെതിരേ മാത്രം ഒളിയമ്പ്. കൊച്ചിയില്‍ നടിയെ ആക്രമിച്ചതിനെത്തുടര്‍ന്നു ഗൂഢാലോചന വാദമുയര്‍ത്തിയത് മഞ്ജു വാര്യരാണ്. ഇൗ പരാമര്‍ശമാണ് സിനിമയിലെ വനിതാ കൂട്ടായ്മയ്ക്ക് വഴിയൊരുക്കിയത്. പ്രമുഖ നടിമാരായിരുന്നു ഇതിന്റെ നേതൃത്വത്തില്‍.
നടിയെ ആക്രമിച്ചപ്പോള്‍ ഡബ്ല്യു.സി.സി. ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഹേമാ കമ്മിറ്റിയിലെ നിഗമനങ്ങള്‍. ഇതിനിടെയിലും ഒരു നടിക്കെതിരേ കമ്മിറ്റി പരോക്ഷ പരമാര്‍ശം നടത്തുന്നുവെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ നടിയുടെ വിവരം പുറത്തു വിട്ടതുമില്ല. സിനിമയില്‍ സ്ത്രീകള്‍ നേരിട്ട ദുരനുഭവങ്ങള്‍ ഞെട്ടിക്കുന്നതും അടുത്ത കുടുംബാംഗങ്ങളോടു പോലും തുറന്ന് പറയാന്‍ സാധിക്കാത്തതാണെന്ന് സമിതി വിലയിരുത്തി. മലയാള സിനിമാ വ്യവസായം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും സിനിമയിലെ സ്ത്രീകള്‍ അഭിമുഖീകരിക്കേണ്ട പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയുമ്പോഴും അവര്‍ കടന്നുപോയ വഴികള്‍ തുറന്നുപറഞ്ഞതില്‍ ഞങ്ങള്‍ സംതൃപ്തരാണെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. നഗ്നത പകര്‍ത്താന്‍ നിര്‍ബന്ധിക്കുന്നെന്ന മൊഴി പോലും കമ്മിറ്റിക്ക് കിട്ടി.
കരാര്‍ ലംഘിച്ചാണ് ഇത്തരം കാര്യങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നത്. ഇന്റിമേറ്റ് രംഗങ്ങള്‍ അഭിനയിക്കാന്‍ തയാറാകുന്നവര്‍ സിനിമയ്ക്ക് പുറത്തും അതിനു തയാറാകുമെന്നാണ് സിനിമയിലെ ഭൂരിപക്ഷം പുരുഷന്മാരും കരുതുന്നതെന്ന് നടിമാര്‍ പറയുന്നു. അതിനാല്‍ പലരും പരസ്യമായി തന്നെ ലൈംഗിക ആവശ്യങ്ങള്‍ക്ക് നിര്‍ബന്ധിക്കാറുണ്ട്. സിനിമയിലെത്തുന്ന പുതുമുഖങ്ങളെ അവരുടെ സമ്മതം പോലുമില്ലാതെ ഇത്തരത്തില്‍ ചൂഷണം ചെയ്യാറുണ്ടെന്നും നടിമാരുടെ മൊഴിയില്‍ പറയുന്നു. സിനിമയില്‍ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നവര്‍ ചില വിഡിയോ ക്ലിപ്പുകളും ഓഡിയോ ക്ലിപ്പുകളും വാട്ട്സാപ്പ് സന്ദേശങ്ങളും ഹേമ കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാക്കിയിരുന്നു. ഇതെല്ലാം പുറത്തു വന്നാല്‍ വമ്പന്മാര് പോലും കുടുങ്ങും.
ലൈംഗികാവശ്യങ്ങള്‍ക്ക് വഴങ്ങിക്കൊടുത്തില്ലെങ്കില്‍ സിനിമയില്‍ അവസരം നിഷേധിക്കപ്പെടുന്ന അവസ്ഥയാണുള്ളതെന്നും പലരും വെളിപ്പെടുത്തി. പോക്സോ പോലും ചുമത്തേണ്ട കുറ്റകൃത്യങ്ങളുണ്ട്. മിനിമം വേതനം പോലും സിനിമയില്‍ ഉറപ്പാക്കുന്നില്ല. പക്ഷേ പ്രത്യാഘാതങ്ങള്‍ ഭയന്ന് നിശബ്ദരായിരിക്കേണ്ട നിസഹായവസ്ഥയിലാണെന്നാണ് കണ്ടെത്തല്‍. സിനിമയില്‍നിന്ന് ഒഴിവാക്കാന്‍ 'മീ ടു പേഴ്സണ്‍' ടാഗ്. പ്രൊഡക്ഷന്‍ കണ്േ്രടാളര്ക്ക് ഇഷ്ടമല്ലെങ്കില്‍ പ്രോബ്ലം മേക്കര്‍, മീ ടു പേഴ്സണ്‍ ടാഗുകള്‍ ചാര്‍ത്തുന്നുവെന്നും കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നു.






