
അഭിനേത്രി എന്നതിനു പുറമെ നര്‍ത്തകി, നിര്‍മാതാവ് എന്നീ നിലകളിലും തന്റെ പേര് അടയാളപ്പെടുത്തിയ നടിയാണ് റിമ കല്ലിങ്കല്‍. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം വ്യത്യസ്തമായ കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയിട്ടുള്ളത്.
നിലപാടുകള്‍ വ്യക്തമാക്കുന്ന കാര്യത്തിലും റിമ മുന്‍പന്തിയിലാണ്. കഥാപാത്രങ്ങളിലെ വ്യത്യസ്തത തന്റെ ഫോട്ടോഷൂട്ടുകളിലും താരം കൊണ്ടുവരാറുണ്ട്. താരം പങ്കിടാറുള്ള ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ എപ്പോഴും ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കാറുമുണ്ട്.
ഇപ്പോഴിതാ താരം പങ്കുവച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നത്. വന സുന്ദരിയായി അണിഞ്ഞൊരുങ്ങിയ താരത്തെയാണ് ചിത്രങ്ങളില്‍ കാണുന്നത്. പച്ചനിറത്തിലുള്ള വസ്ത്രത്തിൽ അതീവ സുന്ദരിയായി റിമയെ കാണാം. പ്ലെയിൻ പച്ച,മഞ്ഞയും പച്ചയും ചേർന്ന ചെക്ക് എന്നീ മെറ്റീരിയലുകള്‍ ചേര്‍ന്നതാണ് വസ്ത്രം. ബാക്ക് ലെസ് ബ്ലൗസ്ലെസ്സ് വസ്ത്രത്തിൽ ഗ്ലാമറസ് ലുക്കിലാണ് താരം. സി ഹെവി ഹൈഡ് ചെയിനാണ് ചിത്രങ്ങളിലെ ഹൈലൈറ്റ്. ഒപ്പം സില്‍വര്‍ ആക്സസറീസും താരം പെയര്‍ ചെയ്തിരിക്കുന്നു. താരത്തിന്റെ കയ്യിലെ ടാറ്റു മുഴുവനായും ചിത്രങ്ങളില്‍ കാണാം.
നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങള്‍ക്ക് കമന്റുകള്‍ കുറിക്കുന്നത്. ചിലര്‍ യവനസുന്ദരി, എന്തൊരു ഭംഗി, എന്നൊക്കെ കമന്റുകളിട്ടപ്പോള്‍ മറ്റൊരു ആരാധകന് കവിതയിലൂടെയാണ് കമന്റ് പങ്കിട്ടത്. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളോടൊപ്പം തന്നെ ആരാധകന്റെ കവിതയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
22 ഫീമെയില്‍ കോട്ടയം, നിദ്ര എന്നീ ചിത്രങ്ങളിലെ അഭിനയ മികവിന് 2012 കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ റിമ കല്ലിങ്ങല്‍ സംവിധായകൻ ആഷിക് അബുവിന്റെ ഭാര്യയാണ്.
ടോവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങള്‍ ആക്കി ആഷിക് അബു സംവിധാനം ചെയ്ത ‘നീല വെളിച്ചം’ എന്ന ചിത്രത്തിലാണ് റിമ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.






