
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യമാധവനും. അടുത്തിടെ ഇരുവരും ഒന്നിച്ച് അവധിക്കാലം ആഘോഷിക്കുന്നതിനിടയിൽ പകർത്തിയ ഒരു വീഡിയോ ആരാധകർക്കിടയിൽ ശ്രദ്ധനേടിയിരുന്നു. സൈക്കിളും ബോട്ടുമൊക്കെ ഓടിച്ചുപോവുന്ന ദിലീപിനെയും സന്തോഷത്തോടെ കൈവീശി കാണിക്കുന്ന കാവ്യയെയുമാണ് വീഡിയോയിൽ കാണാനാവുക. ഇരുവരും മുൻപ് ഒരുമിച്ച് അഭിനയിച്ച സൂപ്പർഹിറ്റ് സിനിമയിലെ പാട്ട് സീനുകൾ ഓർമ്മ വരുന്നു എന്നായിരുന്നു വീഡിയോയ്ക്ക് താഴെ ആരാധകർ കുറിച്ചത്.
ഇപ്പോഴിതാ ഹൗസ് ബോട്ടിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. കാവ്യയ്ക്കും ദിലീപിനുമൊപ്പം കുടുംബാംഗങ്ങളും ചിത്രങ്ങളിലുണ്ട്. കാവ്യമാധവന്റെ ഒരു ഫാൻസ് പേജിലാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ് കാവ്യ. തന്റെ ബിസിനസ്സ് സംരംഭമായ ലക്ഷ്യയുടെ കാര്യങ്ങളുമായി ആക്ടീവാണ് താരം. അതേസമയം ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന 'നീക്കം' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ദിലീപ്. ദിലീപിനൊപ്പം ബിനു പപ്പു, ബിലാസ് ചന്ദ്രൻ, അശോകൻ, ശാരി, സിദ്ദിഖ്, കലാഭവൻ ഷാജോൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.






