
മലയാളത്തിൽ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ അവതരിപ്പിച്ച നടിയാണ് സീനത്ത്. പ്രായം അറുപതുകളോട് അടുക്കുമ്പോഴും ഫിറ്റ്നസ്സ് കാര്യത്തിൽ ഏറെ ശ്രദ്ധാലുവാണ് നടി. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന നടിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മലപ്പുറം നിലമ്പൂർ സ്വദേശിയായ സീനത്ത് നാടകരംഗത്തു നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. 2007ൽ പരദേശി എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിംഗ് കലാകാരിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അവരുടെ സഹോദരി ഹഫ്സത്തിനോടൊപ്പം പങ്കിട്ടിരുന്നു.
1981 ജൂൺ 10ന് മലയാളനാടക സംവിധായകനും നിർമ്മാതാവുമായ കെ. ടി. മുഹമ്മദിനെ വിവാഹം ചെയ്തു. എന്നാൽ ഇരുവരും പിന്നീട് പിരിഞ്ഞു. പിന്നീട് അനിൽകുമാറിനെ വിവാഹം ചെയ്ത സീനത്ത് ഇപ്പോൾ കൊച്ചിയിലാണ് താമസം.






