
മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ആരാധകര്‍ സ്വീകരിച്ച സന്തോഷത്തില്‍ മോഹന്‍ലാല്‍. ചിത്രത്തെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച ആരാധകര്‍ക്ക് താരം നന്ദി പറഞ്ഞു. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് സന്തോഷം പങ്കുവെച്ചത്.
നല്ല സിനിമകളോടുള്ള നിങ്ങളുടെ സ്നേഹമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന് പിന്നില്‍. നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി. സംവിധായകന് ജിബു ജേക്കബ്, നിര്‍മ്മാതാവ് സോഫിയ പോള്‍, തിരക്കഥാകൃത്ത് സിന്ധുരാജ് തുടങ്ങി സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങളെന്നും മോഹന്‍ലാല്‍ കുറിച്ചു. മുന്തിരിവള്ളികള്‍ വളരെ നല്ല പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്.






