
ലോകപ്രശസ്ത പോപ്പ് താരം ജസ്റ്റിന് ബീബറിനും ഭാര്യ ഹെയ്ലി ബീബറിനും കുഞ്ഞ് ജനിച്ചു. ബീബര്‍ തന്നെയാണ് തങ്ങള്‍ ഒരു ആണ് കുഞ്ഞ് പിറന്നെന്ന സന്തോഷവാര്‍ത്ത സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്.
വെളളിയാഴ്ചയായിരുന്നു കുഞ്ഞിന്റെ ജനനം. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുഞ്ഞിന്റെ കാലിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ‘ജാക്ക് ബ്ലൂസ് ബീബര്‍, വീട്ടിലേക്ക് സ്വാഗതം’ എന്ന അടിക്കുറിപ്പോടെയാണ് ജസ്റ്റിന് ഈ സന്തോഷവാര്‍ത്ത പങ്കിട്ടത്.
2018 ല്‍ വിവാഹിതരായ ജസ്റ്റിന് ബീബറും ഹെയ്ലിയും വിവാഹിതരായത്. കുഞ്ഞ് ജനിച്ച സന്തോഷ വാര്‍ത്ത കേട്ട് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ആശംസകളുമായി എത്തിയിട്ടുണ്ട്.






