മമ്മൂട്ടിയെ നായകനാക്കി കഴിഞ്ഞ ഫെബ്രുവരി മാസം റിലീസ് ചെയ്ത ചിത്രമാണ് ഭ്രമയുഗം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് സൗത്ത് ഇന്ത്യയിലെ പ്രമുഖ നിർമാതാക്കളായ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്നായിരുന്നു. ഹൊറർ ചിത്രങ്ങൾക്ക് മാത്രമായി തുടങ്ങിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയുടെ ബാനറിലായിരുന്നു നിർമാണം.
ബ്ലാക്ക് ആൻഡ് വൈറ്റിൽ എടുത്ത ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. മമ്മൂട്ടി കൊടുമൺ പോറ്റിയായി എത്തിയ ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ നിരവധി പരസ്യങ്ങളും ചാനൽ സ്കിറ്റുകളും ചിത്രത്തെ അടിസ്ഥാനമാക്കി എത്തിയിരുന്നു.
എന്നാൽ അനുമതിയില്ലാതെ ചിത്രത്തിലെ ഒരു ഘടകവും എടുത്ത് ഉപയോഗിക്കരുതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിർമാതാക്കൾ. ചിത്രത്തിന്റെ പേരും ലോഗോയും ട്രേഡ്മാർക്ക് ചെയ്തിട്ടുണ്ടെന്നും ചിത്രത്തിലെ സംഗീതമോ കഥാപാത്രങ്ങളുടെ പേരുകളോ സംഭാഷണങ്ങളോ വാണിജ്യ ആവശ്യങ്ങൾക്കായി അനധികൃതമായി ഉപയോഗിക്കുന്നത് നിയമപരമായി നേരിടുമെന്നും നിർമാതാക്കൾ അറിയിച്ചു.
വാണിജ്യ ആവശ്യങ്ങൾ, ഗാനങ്ങളുടെ കവർ പതിപ്പുകൾ ഉണ്ടാക്കുന്നതിന്, നാടകങ്ങൾ, സ്കിറ്റുകൾ, സ്റ്റേജ് പ്രോഗ്രാമുകൾ, ബ്രാൻഡുകൾക്ക് വേണ്ടിയുള്ള പൊതു പരിപാടികളോ സ്വകാര്യ പരിപാടികളോ, തീം പാർട്ടികൾ, അല്ലെങ്കിൽ ആരാധകർ ഉണ്ടാക്കിയ ഉള്ളടക്കം എന്നിവ ഉൾപ്പെടെയുള്ളവ ചെയ്യണമെങ്കിൽ നിയമപരമായ അനുമതിയോ ലൈസൻസോ വാങ്ങണമെന്നാണ് നിർമാണ കമ്പനി അറിയിച്ചത്.
ഈ ഘടകങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും കലാകാരന്മാർ, സ്രഷ്ടാക്കൾ, ഇവന്റ് സംഘാടകർ അല്ലെങ്കിൽ വ്യാപാരികൾ നിയമപരമായി അനുമതിയോ ലൈസൻസോ മുൻകൂട്ടി വാങ്ങണം. info@nightshift.studios.in എന്ന മെയിൽ ബന്ധപ്പെട്ടാൽ മതിയെന്നും നിർമാതാക്കൾ അറിയിച്ചു.
അനധികൃതമായി ഇവ ഉപയോഗിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും നിർമാതാക്കൾ അറിയിച്ചു. 'ഭൂതകാല'ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിൽ മമ്മൂട്ടിക്കൊപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, മണികണ്ഠൻ ആചാരി, അമാൽഡ ലിസ് തുടങ്ങിയവരായിരുന്നു അഭിനയിച്ചത്.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തത്. ക്രിസ്റ്റോ സേവ്യർ ആയിരുന്നു ചിത്രത്തിന്റെ സംഗീതം.

Comments