
മകള്‍ക്കൊപ്പം ട്രെന്‍ഡിംഗ് ഡാന്‍സുമായി നടന് ബിജു കുട്ടന്. ട്രെന്‍ഡിംഗ് ഡാന്‍സായ ‘തോബ തോബയ്ക്കാണ്’ ബിജു കുട്ടന് ചുവടുവെച്ചത്.നടന്റെ ഡാന്‍സിന് മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ലഭിക്കുന്നത്.
വിക്കി കൗശല്‍ ചിത്രം ബാഡ് ന്യൂസിലെ ട്രെന്‍ഡിംഗ് ഡാന്‍സാണ് 'തോബ തോബ'. നിരവധി പേരാണ് ഇതിനോടകം വിക്കി കൗശലിന്റെ സിഗ്നേച്ചര്‍ സ്റ്റെപ്പുമായെത്തി വൈറലായത്. ബിജു കുട്ടനും മകളും ഇതിന് മുമ്പും ട്രെന്‍ഡിംഗ് ഡാന്സുകളുമായെത്തി സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധനേടിയിട്ടുണ്ട്.
മൂന്ന് മില്യണ്‍ ആളുകളാണ് ഇതിനോടകം ബിജുകുട്ടന്റെ ഇന്‍സ്റ്റഗ്രാം റീല്‍ കണ്ടത്. മകളോടൊപ്പം തകര്‍പ്പന്‍ ചുവടുകളുമായെത്തിയ താരത്തിന്റെ വീഡിയോക്ക് താഴെ നിരവധി കമന്റുകളും നിറയുന്നുണ്ട്. നിരവധി പേര് ബിജു കുട്ടനെ പ്രശംസിക്കുന്നതിനോടൊപ്പം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെടുത്തിയുമാണ് കമന്റുകള്‍ രേഖപ്പെടുത്തുന്നത്.
സാമ്രാജ്യം കത്തി എരിഞ്ഞപ്പോള് ഗിറ്റാര്‍ വായിച്ചു എന്ന് പറഞ്ഞപോലെ... മലയാള സിനിമ നിന്ന് കത്തുമ്പോള്‍ ഒരാള്‍ ഇവിടെ ഡാന്‍സ്, ''അമ്മ'ക്ക് പ്രാണ വേദന ബിജുകുട്ടന് വീണവായന, മടിയില്‍ കനം ഇല്ലാത്തവന് ഭയം വേണ്ടാ എന്നിങ്ങനെയാണ് അമ്മയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടിട്ടുള്ളത്.
ബിജു കുട്ടന്റെ ഹിറ്റ് ഡയലോഗായ 'ഒന്നും പറയാനില്ല' എന്നും നിരവധി പേര് കമന്റ് ചെയ്യുന്നുണ്ട്. ബിജുക്കുട്ടന് ബ്രോ ഇത്ര കിടു ഡാന്‍സര്‍ ആണ് ആരും പറഞ്ഞില്ല... പൊളി, അച്ഛനില്‍ ഒരു ഡാന്‍സര്‍ ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന് കണ്ടെത്തിയ മോള്‍ക്കാണ് കയ്യടി. ഇത്തരത്തില്‍ നിരവധി കമന്റുകളാണ് വീഡിയോയില്‍ നിറയുന്നത്.






