
പോര്‍ട്ട് ഓഫ് വോളോസ്: ഗ്രീസിലെ പ്രമുഖ തുറമുഖത്ത് ചത്ത് അടിയുന്നത് ലക്ഷകണക്കിന് മീനുകള്‍. ഗ്രീസിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ വോളോസിലേക്ക് വിനോദ സഞ്ചാരികള്‍ പോയിട്ട് തദ്ദേശീയര്‍ക്ക് പോലും അടുക്കാനാവാത്ത സ്ഥിതിയാണ് നേരിടുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യം നേരിട്ട വെള്ളപ്പൊക്കത്തില്‍ പ്രധാന ശുദ്ധജല തടാകങ്ങളും നദികളും ബാധിക്കപ്പെട്ടിരുന്നു. ഇവയില്‍ നിന്ന് വലിയ രീതിയില്‍ കടലിലേക്ക് എത്തിയ മീനുകളാണ് ഇപ്പോള്‍ വലിയ രീതിയില്‍ തീരത്തേക്ക് ചത്ത് അടിയുന്നത്. വോളോസ് തുറമുഖവും പരിസരത്തും ചത്ത് അടിഞ്ഞ മീനുകളില്‍ നിന്നുണ്ടാവുന്ന ദുര്ഗനന്ധത്തില് മുങ്ങിയ നിലയിലാണുള്ളത്.
തുറമുഖത്തിന് സമീപത്തെ ഭക്ഷണ ശാലകളില്‍ അടക്കം ദുര്ന്ധമെത്തിയതോടെ സാധിക്കുന്ന രീതിയില്‍ മത്സ്യങ്ങ െകോരിമാറ്റി മേഖല വൃത്തിയാക്കാനുള്ള ശ്രമങ്ങളില്‍ നാട്ടുകാരും ഭാഗമാകുന്നുണ്ട്. കിലോമീറ്ററുകളോളം നീളത്തിലാണ് ലക്ഷകണക്കിന് ചെറുമീനുകള്‍ ചത്ത് അടിയുന്നതെന്നാണ് നഗരസഭാ അധികൃതര്‍ വിശദമാക്കുന്നത്. ബുധനാഴ്ച വലിയ ട്രോളിംഗ് ബോട്ടുകളുടെ സഹായത്തോടെ കോരി മാറ്റിയത് 40 ടണ്ണിലേറെ ചത്ത മത്സ്യങ്ങളാണ്. സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് വോളോസ് മേയര്‍ അക്കില്ലീയസ് ബിയോസ് ഉന്നയിക്കുന്നത്.
വെള്ളപ്പൊക്ക മുന്നറിയിപ്പ് ലഭിച്ച സമയത്ത് മുന്നൊരുക്കങ്ങള്‍ കൃത്യമായി നടത്തിയില്ലെന്നും ഇതാണ് നിലവിലെ പരിസ്ഥിതി ദുരന്തത്തിലേക്ക് എത്തിച്ചെതെന്നുമാണ് മേയര്‍ ആരോപിക്കുന്നത്. ചീഞ്ഞ് അടിയുന്ന മത്സ്യങ്ങള്‍ കടലിലെ മത്സ്യ സമ്പത്തിനും ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതിനും കാരണമാകുന്നുവെന്നാണ് മേയര്‍ ആരോപിക്കുന്നത്. വോളോസ് തുറമുഖത്തേക്ക് നദികളിലെ ജലം വന്ന് ചേരുന്ന ഭാഗത്ത് നെറ്റുകള്‍ ഉള്‍പ്പെടെയുള്ളവ സ്ഥാപിച്ചിരുന്നുവെങ്കില്‍ ഇത്തരം ദുരന്തമുണ്ടാകില്ലെന്നാണ് രൂക്ഷമാവുന്ന വിമര്‍ശനം.






