
ഇന്ത്യയിൽ മദ്യത്തിനായി ഏറ്റവും കൂടുതൽ പണം ചെലവാക്കുന്ന സംസ്ഥാനങ്ങളുടെ പട്ടിക പുറത്ത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി പ്രസിദ്ധീകരിച്ച ആൽക്കഹോളിക് പാനീയങ്ങളുടെ നികുതിയിൽ നിന്നുള്ള വരുമാന സമാഹരണ റിപ്പോർട്ടിലാണ് വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
മദ്യത്തിനായി തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലുള്ളവരാണ് ഏറ്റവും കൂടുതൽ ആളോഹരി പണം ചെലവഴിക്കുന്നതെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. തെലങ്കാനക്കാർ പ്രതിവർഷം ശരാശരി 1,623 രൂപയാണ് മദ്യത്തിനായി ചെലവാക്കുന്നത്. ആന്ധ്രപ്രദേശ് 1306 രൂപയാണ് ശരാശരി ചെലവാക്കുന്നത്.
ഛത്തീസ്ഗഢ് 1,227 രൂപയും പഞ്ചാബ് 1,245 രൂപയും ഒഡീഷ 1,156 രൂപയും മദ്യത്തിനും മറ്റ് ലഹരി പാനീയങ്ങൾക്കുമായി ചെലവഴിക്കുന്നു. കേരളം ശരാശരി ചെലവാക്കുന്നത്379 രൂപയാണ് . പട്ടികയിൽ ഒമ്പതാമതാണ് കേരളത്തിന്റെ സ്ഥാനം.






