
ഇന്ത്യ സന്ദര്‍ശിക്കാനും ഇവിടുത്തെ വൈവിധ്യമാര്‍ന്ന ഭക്ഷണരീതികള്‍ പരീക്ഷിക്കാനും ജീവിത രീതികളെക്കുറിച്ച് അറിയാനും എല്ലാം വിദേശികള്‍ക്ക് ഇഷ്ടമാണ്. എന്നാല്‍ ഇന്ത്യക്കാരെ കുറിച്ച് ഇന്ത്യയിലെ ഏതെങ്കിലും വീടുകള്‍ സന്ദര്‍ശിച്ച വിദേശികള്‍ പ്രധാനമായും പറയുന്നൊരു കാര്യമാണ് അവര്‍ അതിഥികളോട് പെരുമാറുന്ന രീതി. അതിഥി ദേവോ ഭവ എന്ന് കരുതുന്നവരാണ് ഇന്ത്യക്കാരില്‍ അധികവും എന്ന് പറയാറുണ്ട്. അതുപോലെ വിദേശിയായ ഒരു യൂട്യൂബര്‍ ഇന്ത്യക്കാരെ കുറിച്ച് പറയുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
@Johninindia എന്ന ഇന്‍സ്റ്റഗ്രാം യൂസറാണ് ഇന്ത്യക്കാരുടെ ആതിഥ്യമര്യാദയെ കുറിച്ച് പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോയില്‍ പറയുന്നത് മുന്നറിയിപ്പൊന്നും കൂടാതെ ഇന്ത്യയിലെ ഒരു വീട്ടില്‍ താന്‍ പോയി. അവിടെയുണ്ടായ അനുഭവം ഇതാണ് എന്നാണ്. അതില്‍ പറയുന്നത്, ഇന്ത്യക്കാരുടെ ആതിഥ്യമര്യാദയൊക്കെ അടിപൊളിയാണ്, പക്ഷേ ഒരു കാര്യം പ്രത്യേകം പറയാതെ വയ്യ എന്നാണ്. അത് എന്താണ് എന്നല്ലേ?
ജോണ്‍ പറയുന്നത്, ഇന്ത്യയിലെ ഒരു വീട്ടിലേക്ക് ജോണ്‍ നേരത്തെ പറയാതെ തന്നെ കയറിച്ചെന്നു എന്നാണ്. വളരെ ഊഷ്മളമായ സ്വീകരണമാണ് അവിടെ ജോണിന് ലഭിച്ചത്. വൈകുന്നേരം നാല് മണിക്കാണ് അവിടെ ജോണ്‍ ചെന്നത്. എന്നാല്‍, അവര്‍ ജോണിന് ഒരുപാട് ഭക്ഷണം നല്കി എന്നാണ് ജോണ്‍ പറയുന്നത്. വയറ് നിറഞ്ഞ് കഴിഞ്ഞിട്ടും കഴിക്കാന്‍ പറഞ്ഞ് ഒരുപാട് ഭക്ഷണം നല്കി എന്ന് ജോണ്‍ പറയുന്നു.
എന്തായാലും, ഇന്ത്യക്കാരായ നമുക്കിത് അത്ര പുത്തരിയൊന്നും അല്ല അല്ലേ? ഏത് ബന്ധുവീട്ടില്‍ ചെന്നാലും കഴിക്ക് കഴിക്ക് എന്ന് പറഞ്ഞ് വയറു നിറഞ്ഞാലും ഭക്ഷണം കഴിപ്പിക്കുന്ന രീതിയാണ് ഇവിടെ ഉള്ളത് അല്ലേ? എന്തായാലും, ജോണിന്റെ വീഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഇത് വളരെ സാധാരണമായൊരു കാര്യമാണ് എന്നാണ് മിക്കവരുടേയും അഭിപ്രായം.






