
സിഡ്‌നി: പസഫിക് ദ്വീപ രാഷ്ട്രമായ പപ്പുവ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കി. പസഫിക് ദ്വീപ സമൂഹങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്.
ബോഗണ്‍വില്ല ദ്വീപിന് വടക്ക് അരാവയ്ക്ക് 47 കിലോമീറ്റര്‍ പടിഞ്ഞാറ് 154 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കള്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്യുന്നു. നൗറു പോണ്‍പീ, കോസ്രെ, വനൗതു, ചൂക്, ഇന്തോനീഷ്യ എത്തിവിടങ്ങളിലാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഓസ്‌ട്രേലിയ, ന്യുസിലാന്‍ഡ് എന്നിവിടങ്ങളില്‍ സുനാമി ഭീഷണിയില്ലെന്നും ഓസ്‌ട്രേലിയന്‍ സുനാമി മുന്നറിയി്പ് കേന്ദ്രം വ്യക്തമാക്കി.






