
തമിഴ് സൂപ്പർതാരം വിജയ് തന്റെ അഭിനയം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് നസ്രിയ തന്റെ സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന പുതിയ ‘ദളപതി 69’ എന്ന ചിത്രത്തോടെ വിജയ് തന്റെ അഭിനയം അവസാനിപ്പിക്കുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് നസ്രിയയുടെ പ്രതികരണം.
“അജിത്ത് സാറിൻ്റെ കടുത്ത ആരാധികയായിട്ടും ദളപതി 69 വിജയ് സാറിന്റെ അവസാന ചിത്രം ആയിരിക്കുമെന്നത് ഏറെ വിഷമിപ്പിക്കുന്നു. ആ ഇതിഹാസത്തിൻ്റെ അവസാന പ്രകടനം എന്നത് ശരിക്കും ഒരേസമയം സന്തോഷവും വേദനയുമുണ്ടാക്കുന്നുവെന്നാണ് നസ്രിയ എക്സിൽ കുറിച്ചത്. ദളപതി 69 എന്ന ചിത്രത്തോടെ അഭിനയജീവിതം അവസാനിപ്പിക്കാനൊരുങ്ങുകയാണ് വിജയ്.
വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷൻ്റെ ബാനറിൽ ദളപതി 69 നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുണ് സഹനിർമാണം. ഈ വർഷം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്ടോബറിൽ തിയേറ്ററിലേക്കെത്തും. ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച വിജയുടെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ ചിത്രമായിരിക്കും ദളപതി 69 എന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്.
അതേസമയം ഒരിടവേളക്ക് ശേഷം മലയാളത്തിൽ നായികയായി വീണ്ടുമെത്തുകയാണ് നസ്രിയ. ഇത്തവണ ബേസിലിന്റെ നായികയായാണ് നസ്രിയ എത്തുന്നത്. ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം.സി സംവിധാനം ചെയ്യുന്ന ‘സൂക്ഷ്മദർശിനി’യുടെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
"Even as a die-hard fan of #Ajith Sir hearing that #Thalapathy69 will be Vijay's Sir's last movie hits hard. One last dance from the legend is truly bittersweet. 💔 #Thalapathy69 #Vijay69 #EndOfAnEra"
— Nazriya Nazim Fahadh (@Nazriya4U_) September 13, 2024






