
ന്യൂഡല്‍ഹി : അരവിന്ദ് കെജ്രിവാള് രാജിവെച്ച ഒഴിവിലേക്ക് മുഖ്യമന്ത്രിയായി എത്തുന്ന അതിഷി മര്‍ലേനയുടെ സത്യപ്രതിജ്ഞ ഉടന്‍ നടക്കും. പുതിയ മന്ത്രിസഭ ഈയാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് സൂചന.
മന്ത്രിസഭാരൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. മന്ത്രിസഭാ വിപുലീകരണം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആം ആദ്മി പാര്‍ട്ടി നേതൃയോഗം ചേരുന്നുണ്ട്. പുതിയ മന്ത്രിമാരെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തിയേക്കും.
ഈമാസം 26, 27 തീയതികളില്‍ നിയമസഭ സമ്മേളനവും വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പാണ് അരവിന്ദ് കെജ്രിവാളിനു മുന്നിലുള്ള ആദ്യ വെല്ലുവിളി പഞ്ചാബുമായും ദില്ലിയുമായി അതിര്‍ത്തി പങ്കിടുന്ന ഹരിയാനയിലെ സീറ്റുകള്‍ ലക്ഷ്യം വെച്ചാണ് ആം ആദ്മിയും അരവിന്ദ് കെജ്രിവാളും പ്രചാരണം ശക്തമാക്കുക.






