
അല്ലു അര്ജുന് നായകനാകുന്ന പുഷ്പ 2 സെറ്റില്‍ എത്തിയ അപ്രതീക്ഷിത അതിഥിയെ വരവേറ്റ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. തെലുങ്കിലെ സ്റ്റാര്‍ ഡയറക്ടര്‍ എസ്എസ് രാജമൗലിയാണ് പുഷ്പ 2 സെറ്റ് സന്ദര്‍ശിക്കാനായി കഴിഞ്ഞ ദിവസം എത്തിച്ചേര്‍ന്നത്.
രാജമൗലിക്കൊപ്പം സംവിധായകന് സുകുമാറും ഛായാഗ്രാഹകനായ മിറോസ്ലാവ് കുബെ ബ്രോസെക്കും നില്ക്കുന്ന ചിത്രം ഊഷ്മളമായ അടിക്കുറിപ്പോടെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ട്വീറ്റ് ചെയ്തത് നിമിഷ നേരം കൊണ്ട് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
‘പുഷ്പയുടെസെറ്റില് നിന്നുളള ഒരു ഐക്കണിന് ചിത്രം. ഇന്ത്യന്‍ സിനിമയുടെ അഭിമാനം എസ്എസ് രാജമൗലി ഇന്ത്യന്‍ സിനിമയുടെ സെറ്റുകള്‍ സന്ദര്‍ശിച്ചപ്പോള്‍’ എന്ന് കുറിച്ചുകൊണ്ടാണ് മൈത്രി മൂവി മേക്കേഴ്സ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
An ICONIC picture from the sets of #Pushpa 🤩
The pride of Indian Cinema @ssrajamouli visits the sets of the BIGGEST MASS FILM OF INDIAN CINEMA - #Pushpa2TheRule ❤🔥
THE RULE IN CINEMAS on 6th DEC 2024.
Icon Star @alluarjun @iamRashmika @aryasukku #FahadhFaasil @ThisIsDSP… pic.twitter.com/lBR3qLwknB— Mythri Movie Makers (@MythriOfficial) September 26, 2024
സംവിധായകരുടെ ബാഹുബലി പുഷ്പ 2 വിന്റെ സെറ്റ് സന്ദര്‍ശിച്ചപ്പോള്‍' എന്നാണ് രാജമൗലിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സുകുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. 'പുഷ്പ 2 ന്റെ സെറ്റില്‍ വച്ച് രാജമൗലി ഗാരുവിനെ കാണാന്‍ സാധിച്ചത് മറക്കാനാവാത്തൊരു അനുഭവമായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം സെറ്റിനെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കി' എന്നും സുകുമാര്‍ പറഞ്ഞു.
അതേസമയം എസ് എസ് രൗജമൗലി പുഷ്പ 2 വിൽ അഭിനയിക്കുന്നുണ്ടോയെന്നാണ് ആരാധകർ ചോദിക്കുന്നത്. നേരത്തെ പ്രഭാസ് നായകനായി എത്തിയ കൽക്കിയിൽ രാജമൗലി അതിഥി താരമായി എത്തിയിരുന്നു. സമാനമായി പുഷപരാജിനൊപ്പം രാജമൗലിയെ സ്ക്രീനിൽ കാണാൻ സാധിക്കുമോയെന്നാണ് അല്ലു അർജുൻ ആരാധകരും രാജമൗലി ആരാധകരും ഒരുപോലെ ചോദിക്കുന്നത്.
പുഷ്പയുടെ ആദ്യ ഭാഗം 'പുഷ്പ ദ റൈസ്' ന്റെ വൻ വിജയത്തിന് പിന്നാലെയാണ് രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം സുകുമാർ ആരംഭിച്ചത്. നേരത്തെ ആഗസ്റ്റിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം ചിത്രീകരണം പൂർത്തിയാവാത്തതിനെ തുടർന്ന് ഡിസംബറിലേക്ക് റീലീസ് നീട്ടുകയായിരുന്നു.






