സോഷ്യല്‍ മീഡിയയിൽ വൈറലായി ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്റെയും വിക്കി കൗശലിൻ്റേയും ഡാൻസ്. 2024-ലെ ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി(ഐഎഫ്എഫ്ഐ)
പുരസ്കാര വേദിയിൽ പുഷ്പ: ദി റൈസിലെ സാമന്ത ആടിതകർത്ത ‘ഊ ആണ്ടവാ’ എന്ന ഗാനത്തിനാണ് രണ്ടു പേരും ചുവടു വെച്ചിരുന്നത്. വൻ കൈയടിയോടെയാണ് ഇരുവരുടേയും നൃത്തം കാണികൾ ഏറ്റെടുത്തത്. ‘തോബ തോബ’, ‘ജൂമേ ജോ പത്താൻ’ തുടങ്ങി മറ്റ് ഗാനങ്ങൾക്കും ഇരുവരും ചുവടു വെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും ഇരു താരങ്ങളുടെയും ആരാധകർ ഡാൻസ് ഏറ്റെടുത്ത് കഴിഞ്ഞു.

ഡാന്‍സില്‍ മാത്രമല്ല, പുരസ്കാര വേദിയിലും ഷാരൂഖ് ഖാന് തിളങ്ങിയിരുന്നു. മികച്ച നടനുള്ള പുരസ്കാരമാണ് ഷാരൂഖ് സ്വന്തമാക്കിയത്. 2023-ൽ പുറത്തിറങ്ങിയ അറ്റ്ലീ സംവിധാനം ചെയ്ത ജവാൻ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഷാരൂഖിന് പുരസ്കാരം ലഭിച്ചത്. മണിരത്നവും എ.ആർ. റഹ്മാനും ചേർന്നാണ് ഷാരൂഖ് ഖാന് പുരസ്കാരം സമ്മാനിച്ചത്.
നോമിനേഷന് നേടിയ അഭിനേതാക്കള്‍ക്ക് ആശംസകള്‍ അറിയിച്ച ശേഷമാണ് ഷാരൂഖ് അവാർഡ് ഏറ്റുവാങ്ങിയത്. എല്ലാവരും മികച്ച നടന്മാരാണെന്നും തന്റെ ആരാധകരുടെ സ്നേഹമാണ് ഈ പുരസ്കാരമെന്നും ഷാരൂഖ് വേദിയിൽ പറഞ്ഞു. രൺവീർ സിംഗ്, രൺബീർ കപൂർ, വിക്രാന്ത് മാസെ, വിക്കി കൗശൽ എന്നിവരാണ് മികച്ച നടനുള്ള നോമിനേഷൻ പട്ടികയിലുണ്ടായിരുന്നത്.

Comments