
അച്ഛനും അമ്മയ്ക്കും പിന്നാലെ സിനിമയിലേക്കു തന്നെ ചുവടുവെക്കാന്‍ മകള്‍ ദിയ സൂര്യയും. ലീഡിങ് ലൈറ്റ് എന്ന ഡോക്യുമെന്ററി ഒരുക്കി സംവിഖാന രംഗത്തേക്കാണ് ദിയ ചുവടുവെച്ചിരിക്കുന്നത്. വിനോദ വ്യവസായത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളാണ് ഡോക്യുമെന്ററി ചര്‍ച്ച ചെയ്യുന്നത്.
മകളുടെ ആദ്യ സംവിധാന സംരംഭത്തെ പ്രശംസിച്ച് ജ്യോതികയും സൂര്യയുമെത്തി. വിനോദ വ്യവസായത്തില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെക്കുറിച്ച് ഇത്രയും അര്‍ഥവത്തായ ഡോക്യുമെന്ററി നിര്‍മ്മിച്ചതില്‍ ദിയ നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നുന്നു. ഇത തുടരുക ഈ അടിസ്ഥന പ്രശ്നത്തിലേക്ക് വെളിച്ചം വീശുന്നതിന് നന്ദി- ജ്യോതിക കുറിച്ചു.
പ്രിയ ദിയ ഈ ഡോക്യുമെന്ററി നിര്‍മ്മിച്ചതില്‍ ഞാന്‍ അവിശ്വസനീയമാംവിധം അഭിമാനിക്കുന്നു. തിരശ്ശീലയ്ക്ക് പിന്നിലെ അതിശയകരമായ സ്ത്രീകള്‍ക്ക് നിങ്ങള്‍ എങ്ങനെയാണ് ശബ്ദം നല്‍കിയതെന്ന് കാണുന്നത് പ്രചോദനകരമാണ് ഇത് നിന്റെ അത്ഭുതകരമായ യാത്രയുടെ തുടക്കം മാത്രമാണെന്ന് എനിക്കറിയാം.
നിന്റെ അഭിനിവേശം പിന്തുടരുക നിന്റെ അപ്പയായതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഈ പാത നിന്നെ അടുത്തതായി എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് കാണാന്‍ ഞാന്‍ കാത്തിരിക്കുന്നു. എന്റെ എല്ലാ സ്നേവും ആദരവും- സൂര്യയുടെ വാക്കുകള്‍.
മുംബൈയിലെ അസെന്‍ഡ് ഇന്റര്‍നാഷനല്‍ സ്കൂളിലാണ് ദിയയും ദേവും പഠിക്കുന്നത്. പഠനത്തിലേതെന്ന പോലെ കായിക മേഖലയിലും ഇവര്‍ മികവു പുലര്‍ത്തുന്നുണ്ട്.






