തമിഴ്നാട് തേനിക്കു സമീപം സ്വകാര്യ ബസിൽ ഇരുചക്ര വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ തീപിടിച്ച് ഒരാൾ മരിച്ചു. സൂഴയനൂർ സ്വദേശി അരശാങ്കം (57) ആണ് മരിച്ചത്.
തേനി വീരപാണ്ഡിക്ക് സമീപമാണ് അപകടം നടന്നത്. സ്വകാര്യ ബസിൽ ഇടിച്ച ബൈക്ക് ബസിനടിയിൽ അകപ്പെട്ടാണ് തീപിടിച്ചത്. ബസിനും തീപിടിച്ചെങ്കിലും ആർക്കും പരിക്കില്ല. പോലീസ് സംഭവസ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Comments