അടുത്തിടെ തമിഴില്‍ ഇറങ്ങിയ സിനിമകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് മെയ്യഴകന്. കാർത്തി, അരവിന്ദ് സാമി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രേംകുമാർ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കാർത്തിയുടെയും അരവിന്ദ് സാമിയുടെയും പ്രകടനങ്ങള്‍ക്ക് ഏറെ പ്രേക്ഷക പ്രശംസ ലഭിച്ചെങ്കിലും ചിത്രത്തിന്റെ ദൈർഘ്യം കൂടുതലാണെന്ന വിമർശനമുയർന്നതിനെ തുടര്‍ന്ന് 18 മിനിറ്റോളം സിനിമ ട്രിം ചെയ്തിരുന്നു.
ഇപ്പോഴിതാ ഏറെ വേദനയോടെയാണ് മെയ്യഴകന് സിനിമയിലെ ഭാഗങ്ങള്‍ വെട്ടിക്കുറച്ചതെന്ന് സംവിധായകന് പ്രേംകുമാര്‍ പറയുകയാണ്. മെയ്യഴകന് കേരളത്തില്‍ നിന്നും ഓവർസീസ് മാർക്കറ്റില്‍ നിന്നും നല്ല പ്രതികരണമായിരുന്നു ലഭിച്ചതെന്നും തമിഴ്നാട്ടില്‍ ഒരു വലിയ വിഭാഗം പ്രേക്ഷകർക്ക് സിനിമ കണക്ട് ആകാത്തതു കൊണ്ട് ചിത്രത്തെ ട്രിം ചെയ്യേണ്ടി വരും എന്ന് മനസ്സിലായപ്പോള്‍ അത് ഒരുപാട് വേദന നല്‍കിയെന്നും സംവിധായകൻ പ്രേംകുമാർ പറയുകയാണ്.
‘‘ഓവർസീസ് മാർക്കറ്റില്‍ നിന്നും നല്ല പ്രതികരണമായിരുന്നു സിനിമക്ക് ലഭിച്ചത്. എനിക്ക് ഒരുപാട് കോളുകള്‍ ആണ് അവിടെ നിന്നും വന്നത്. കേരളത്തില്‍ സിനിമ കണക്ട് ആകുകയും ട്രിം ചെയ്യാത്ത വേർഷന്‍ നല്ല അഭിപ്രായം നേടുകയും ചെയ്തു. ചിത്രം അവിടെ ഹിറ്റായിരുന്നു. പക്ഷെ നമ്മുടെ നാട്ടില്‍ ചിത്രം ഒരു വലിയ വിഭാഗം പ്രേക്ഷകർക്ക് കണക്ട് ആയില്ല, അതുകൊണ്ട് ട്രിം ചെയ്യേണ്ടി വരുമെന്ന് മനസ്സിലായപ്പോള്‍ ഏറെ വേദന തോന്നി.
നമ്മുടെ സിനിമയില്‍ നിന്ന് നമ്മള് തന്നെ സീനുകള്‍ വെട്ടിമാറ്റണം എന്ന വേദനയേക്കാള്‍, പ്രേക്ഷകർക്ക് കണക്ട് ആകണം എന്ന് വിചാരിച്ച വച്ച സീനുകളില്‍ അങ്ങനെ സംഭവിച്ചില്ലല്ലോ എന്നോർത്താണ് സങ്കടം തോന്നി...’’ പ്രേംകുമാർ പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു പ്രേംകുമാർ ഇക്കാര്യം പറഞ്ഞത്.
സെപ്റ്റംബർ 27 നായിരുന്നു ‘മെയ്യഴകൻ’ സിനിമ തിയേറ്ററിലെത്തിയത്. നടൻ സൂര്യയും ജ്യോതികയും ചേർന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ ശ്രീദിവ്യയാണ് നായികയായി എത്തിയത്. രാജ് കിരണ്‍, ദേവദർശിനി, ശ്രീരഞ്ജിനി, ജയപ്രകാശ്, ഇളവരസു, കരുണാകരൻ, ശരണ്‍ ശക്തി, രാജ്കുമാർ, ജയപ്രകാശ്, സരണ്‍ എന്നവരും ചിത്രത്തില്‍ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Comments