ബോളിവുഡിലെ മുന്‍നിര നായികയാണ് കിയാര അദ്വാനി. കബീര്‍ സിംഗ്, ഷേര്‍ഷ, ഭൂല്‍ ഭുലയ്യ 2, ഗോവിന്ദ നാം മേര, സത്യപ്രേം കി കഹാനി തുടങ്ങിയ സിനിമകളിലൂടെ താരം പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്. തെലുങ്കിലും സജീവമായി മാറാന്‍ ഒരുങ്ങുകയാണ് കിയാര. ഗെയിം ചേഞ്ചര്‍, ടോക്‌സിക് തുടങ്ങി നിരവധി സിനിമകളാണ് കിയാരയുടേതായി അണിയറിലുള്ളത്. സോഷ്യല്‍ മീഡിയയിലും കിയാരയ്ക്ക് ഒരുപാട് ആരാധകരുണ്ട്. ഈ സിനിമകളോടെ തെന്നിന്ത്യൻ സിനിമാ ലോകത്ത് ചുവടുറപ്പിക്കാനുള്ള പ്രതീക്ഷയിലാണ് കിയാര.
എന്നാല്‍ ഇപ്പോഴിതാ കിയാര അദ്വാനിയുടെ ഒരു അഭിമുഖം സോഷ്യല്‍ മീഡിയയിലൂടെ ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ്. റാണ ദഗ്ഗുബട്ടി അവതാരകന്‍ ആയി എത്തുന്ന ഷോ ആണ് നമ്പര്‍ 1 യാരി. ഒരു എപ്പിസോഡില്‍ അതിഥികളായി എത്തിയത് രാം ചരണും കിയാരയുമായിരുന്നു. പരിപാടിക്കിടെ കിയാരയ്ക്ക് ദക്ഷിണേന്ത്യയെക്കുറിച്ചുള്ള അറിവ് റാണയും രാം ചരണും പരീക്ഷിച്ചു. താരത്തോട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഭാഷകളും പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് എല്ലാം അറിയാമെന്ന് കിയാര പറഞ്ഞു. അതോടെ അത് ഏതൊക്കെയാണെന്ന് പറയാന്‍ രാം ചരണ്‍ ആവശ്യപ്പെട്ടു.
തെലുങ്കാന, ആന്ധ്രാപ്രദേശ്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളുടെ പേരുകള്‍ കിയാര പറഞ്ഞു. തമിഴ് എവിടുത്തെ ഭാഷയാണെന്നുള്ള റാണയുടെ ചോദ്യത്തിന് തമിഴ്നാട് എന്ന് കിയാര ഉത്തരം നല്‍കി. മലയാളവും കേരളവും പറയാന്‍ പക്ഷേ കിയാര വിട്ടുപോയി. അതോടെ രാം ചരണ്‍ താരത്തോട് മലയാളം സംസാരിക്കുന്ന സംസ്ഥാനം ഏതെന്ന് ചോദിച്ചു. പക്ഷേ കിയാരയുടെ ഉത്തരം മുട്ടി. ഇതോടെ റാണയും രാം ചരണും കേരളം എന്നും കേരളത്തിലെ ഭാഷയാണ് മലയാളമെന്നും പറയുന്നു. ഉടനെ താന്‍ പറയാന്‍ വരികയായിരുന്നു എന്ന് കിയാര പറയുന്നതും വീഡിയോയിലുണ്ട്.
വിഡിയോ വൈറലായതോടെ നടിക്കെതിരെ രൂക്ഷ വിമർശനവും ട്രോളുകളുമായി ധാരാളം ആളുകളാണ് സോഷ്യല്‍മീഡിയയിലെത്തുന്നത്. നിരവധി പേരാണ് താരത്തെ പരിഹസിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. ‘ഇതൊക്കെ സ്കൂളില്‍ പഠിക്കുന്ന കാര്യങ്ങളാണ്, ബുദ്ധിയില്ലാത്തതിന്റെ അഹങ്കാരമാണിത്, സ്വന്തം രാജ്യത്തിലെ ഭാഷകളും സംസ്ഥാനങ്ങളും അറിയാത്തത് നാണക്കേടാണ്, ഇത് ക്യൂട്ട് അല്ല വിവരമില്ലായ്മയും അറവില്ലായ്മയാണിത്’ എന്നതടക്കമാണ് വിഡിയോക്ക് വരുന്ന കമന്റുകള്‍. എല്ലാ സിലബസിലും ചെറിയ ക്ലാസുകളില്‍ തന്നെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പേരും ഭാഷയും തലസ്ഥാനവുമൊക്കെ പഠിപ്പിക്കണമെന്നും കുറിക്കുന്നവരുമുണ്ട്.

Lmao Kiara 😭🤦♀️😂
byu/Significant-Neat-142 inBollyBlindsNGossip

Comments