
ആലപ്പുഴ : കോഴ ആരോപണം അടിസ്ഥാനരഹിതമെന്ന് എൻസിപി എംഎൽഎ തോമസ് കെ. തോമസ്. മന്ത്രിയാകുമെന്ന് ആയപ്പോഴാണ് ആരോപണമുയർന്നത്. ആന്റണി രാജു മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചു. തോമസ് ചാണ്ടിയെയും ആന്റണി രാജു ബുദ്ധിമുട്ടിച്ചിട്ടുണ്ട്.ജനാധിപത്യ കേരള കോൺഗ്രസിന് കുട്ടനാട് സീറ്റ് കൈവശപ്പെടുത്താൻ വേണ്ടിയാണ് ഇത്തരം പ്രവർത്തികൾ നടക്കുന്നതെന്ന് തോമസ് കെ. തോമസ് പറഞ്ഞു.
മന്ത്രിസ്ഥാനം ആരും നിഷേധിച്ചിട്ടില്ല, കാത്തിരിക്കാനാണ് പറഞ്ഞിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് കാരണമാണത്ത്. മുഖ്യമന്ത്രി നല്ല മനുഷ്യനാണ്. മുഖ്യമന്ത്രിയിൽ പരിപൂർണ വിശ്വാസമുണ്ടെന്ന് തോമസ് കെ. തോമസ് പറഞ്ഞു. കോഴ ആരോപണത്തിൽ സമഗ്ര അന്വേഷണം വേണം. 100 കോടി കൊടുത്ത് എംഎൽഎമാരെ വാങ്ങി എന്തുചെയ്യാനെന്ന്തോമസ് കെ. തോമസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ശരദ് പവാറുമായി അടുപ്പത്തിൽനിൽക്കുന്നയാളാണ് ഞാൻ. അജിത് പവാറിനെയും എന്നെയും ബന്ധിപ്പിക്കുന്നത് എന്തിനാണ്? ശരദ് പവാർ രാജിവച്ച അന്നു നടന്ന ദേശീയ എക്സിക്യൂട്ടീവിലാണ് അജിത്തിനെ ആദ്യമായി കാണുന്നത്. പ്രഫുൽ പട്ടേലുമായി അടുപ്പമുണ്ട്. അദ്ദേഹം പാർട്ടിവിട്ടപ്പോൾ വിളിച്ചിട്ടുണ്ട്’’ – തോമസ് കെ. തോമസ് കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി എന്നെ അവിശ്വസിക്കുമെന്നു തോന്നുന്നില്ലെന്ന് – വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി..
ഇത്ര വലിയ വിഷയം ആരെങ്കിലും നിയമസഭാ ലോബിയിൽ ചർച്ച ചെയ്യുമോ? കോവൂർ കുഞ്ഞുമോന്റെ മറുപടി മതി എല്ലാം ആരോപണങ്ങളും തെറ്റാണെന്നു തെളിയാൻ.കൂറു മാറ്റത്തിന് കോഴവാഗ്ദാനം ചെയ്തെന്ന വിവാദത്തില്‍ ആരോപണം തള്ളി കോവൂര്‍ കുഞ്ഞുമോന്. 100 കോടി ഓഫര്‍ വന്നിട്ടില്ലെന്നും ആരോപണം വസ്തുതാ വിരുദ്ധമാണെന്നും എന്നും ഇടതുപക്ഷത്തിനൊപ്പമായിരിക്കും താനെന്നും ജീവിതത്തില്‍ കളങ്കം വരുത്തിയ വാര്‍ത്തയാണ് ഇതെന്നും മുഖ്യമന്ത്രിയോട് സമഗ്രമായ അന്വേഷണം ആവശ്യപ്പെടുമെന്നും കോവൂര്‍ കുഞ്ഞുമോന് പ്രതികരിച്ചു.






