
ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് വിന്‍സി അലോഷ്യസ്. നായികയായും സഹതാരമായും സിനിമയില്‍ തിളങ്ങിയ താരം സോഷ്യല്‍ മീഡിയയിലും മിന്നും താരമാണ്. നായിക നായകന് എന്ന ഷോയിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാകുന്നത്.
താരം പങ്കുവെച്ച പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. സാരിയില്‍ അതീവ സുന്ദരിയായ വിന്‍സിയെയാണ് ചിത്രങ്ങളില്‍ കാണാനാവുക.
നിറ പുഞ്ചിരിയോടെ സിമ്പിള്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. അമര്‍നാഥാണ് ഈ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
2019ല്‍ പുറത്തിറങ്ങിയ 'വികൃതി' എന്ന ചിത്രത്തിലൂടെയാണ് വിന്‍സി സിനിമാലോകത്തെത്തുന്നത്.'കനകം കാമിനി കലഹം', 'ഭീമന്റെ വഴി', 'ജന ഗണ മന' എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രം ചെയ്തു.
'രേഖ' എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു. ഷെയ്സണ്‍ ഔസേപ്പ് സംവിധാനം ചെയ്യുന്ന 'ഫെയ്സ് ഓഫ് ദ് ഫെയ്സ്ലെസ്' എന്ന ബോളിവുഡ് ചിത്രത്തിലും അടുത്തിടെ വിന്‍സി അഭിനയിച്ചു. ചിത്രത്തില്‍ കന്യാസ്ത്രീ വേഷത്തിലാണ് വിന്‍സി എത്തുന്നത്.






