
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തെലുങ്കാനയില്‍ നിന്ന് പുറത്തുവരുന്ന ഒരു ദൃശ്യമാണ് നെറ്റീസണ്‍സിന്റെ ശ്രദ്ധ തിരിച്ചിരിക്കുന്നത്. പാലം പൊളിഞ്ഞതിന് പിന്നാലെ ഇരുമ്പു പൈപ്പില്‍ ഇരുന്നുകൊണ്ട് പുഴ കടന്ന് മറുകരയില്‍ എത്തുന്ന ഒരു പ്രദേശവാസിയുടെ ദൃശ്യങ്ങളാണ് ഇത്.
വീഡിയോ ഇതിനോടകം വലിയ വിമര്‍ശനങ്ങള്‍ക്കും കാരണമായിത്തീര്‍ന്നിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, തെലങ്കനായിലെ നിര്‍മല്‍ കുണ്ഡല ജില്ലയിലെ സുദ വാഗു എന്ന പുഴയ്ക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നത്. കനത്ത മഴയ്ക്ക് പിന്നാലെയാണത്രെ കുറച്ച് കാലം മുമ്പ് ഇവിടുത്തെ പാലം തകര്‍ന്നത്. എന്നാല്‍, പുതിയ പാലം അധികൃതര്‍ നിര്‍മ്മിച്ചില്ല. അതോടെ ഗ്രാമവാസികള്‍ക്ക് അക്കരെയിക്കരെ സഞ്ചരിച്ചെത്തുക എന്നത് വലിയ പ്രയാസമായിത്തീര്‍ന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനാലാണ് ഗ്രാമത്തിലുള്ളവര്‍ ഇരുമ്പ് പൈപ്പിലൂടെ ഇരുന്നുകൊണ്ട് നിരങ്ങി അക്കരേക്ക് പോയിത്തുടങ്ങിയത്.
സമാനമായ പല പ്രശ്നങ്ങളും ഗ്രാമവാസികള്‍ അനുഭവിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്‍ഡിടിവിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, നിര്‍മ്മല്‍- കുണ്ഡലയിലെ കല്ലൂര്‍- പാറ്റ ബുരുഗുപള്ളി പ്രദേശത്താണ് ഈ പ്രശ്നം പ്രത്യേകിച്ച് രൂക്ഷമായിരിക്കുന്നത്. കനത്ത മഴയില്‍ തകര്‍ന്ന സുദ്ദ വാഗുവിലെ പാലം അറ്റകുറ്റപ്പണി നടത്താതെ തുടരുകയാണ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ട് ഗ്രാമങ്ങളിലുള്ള ജനങ്ങളുടെ സഞ്ചാരത്തെ ഇത് സാരമായി ബാധിച്ചു. കര്‍ഷകര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ജീവന് തന്നെ അപകടപ്പെടുത്തിക്കൊണ്ട് പുഴ കടക്കേണ്ട അവസ്ഥയാണ് എന്നും ആരോപണമുയരുന്നുണ്ട്.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് ദൃശ്യങ്ങള്‍ വൈറലായി മാറിയത്. വീഡിയോയില്‍ ഒരാള്‍ ഇരുന്നുകൊണ്ട് ഇരുമ്പ് പൈപ്പിലൂടെ നീങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ഉള്ളത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇവിടെ ആര്‍ക്കും താല്പര്യമില്ല എന്ന് നിരവധിപ്പേര്‍ അഭിപ്രായപ്പെട്ടു.
#Telangana #निर्मल_जिला#कांग्रेस शासित तेलंगाना में,
नदी पर बना एक पुल टूट गया।
अब टूट गया तो टूट गया,
अब बहुत मजबूर होकर वहां के अत्यंत प्रताड़ित लोग इस तरह से एक पाइप लगाकर अपनी जान खतरे… pic.twitter.com/3BLihvpKmG— 🇮🇳rajivchaudhary agrwl🇮🇳 (@rclcpa4) November 13, 2024






