
മലയാളികള്‍ക്ക് സുപരിചിതരാണ് നടന് കൃഷ്ണ കുമാറും കുടുംബവും. അച്ഛന് പിന്നാലെ ക്യാമറയ്ക്ക് പിന്നിലെത്തിയ മക്കളും അമ്മയുമെല്ലാം ഇന്ന് സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. ഓരോരുത്തര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും മറ്റ് സോഷ്യല്‍ മീഡിയ പേജുകളുമുണ്ട്. തങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് കൃഷ്ണ സിസ്റ്റേഴ്സ്.
നടി അഹാന കൃഷ്ണയാണ് സഹോദരിമാരില്‍ മൂത്തവള്‍. ചേച്ചിയുടെ പാതയിലൂടെ വന്ന അനിയത്തിമാര്‍ക്ക് ഇന്ന് സോഷ്യല്‍ മീഡിയയില്‍ സ്വന്തമായി ആരാധകരും ഇടവുമുണ്ട്. സഹോദരിമാരില്‍ ഏറ്റവും ഇളയ ആളാണ് ഹന്‍സിക കൃഷ്ണ. ചെറിയ പ്രായത്തില്‍ തന്നെ ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട് ഹന്‍സിക.
ഇപ്പോഴിതാ ഹന്‍സികയുടെ സാരി ലുക്ക് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് കമന്റുമായി എത്തുന്നത്. കറുപ്പ് നിറത്തിലുള്ള സാരിയാണ് ഹന്‍സിക ധരിച്ചിരിക്കുന്നത്. കറുപ്പ് സാരിയില്‍ ചുവന്ന ബോര്‍ഡര്‍ കൂടിയാകുമ്പോള്‍ മനോഹരമായിട്ടുണ്ട്.
മോഡേണ്‍ ലുക്കിന് പകരം ട്രെഡിഷണല്‍ ലുക്കിലാണ് ഹന്‍സിക എത്തിയത്. അഹാനയും ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. ബ്യൂട്ടിഫുള്‍ കപ്പ് കേക്ക് എന്നാണ് ഹന്‍സികയുടെ ചിത്രങ്ങള്‍ക്ക് അഹാനയുടെ കമന്റ്.






