
ചെന്നൈ : ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തും ചവിട്ടും ഏറ്റ് മരിക്കുന്നവരെ ഓര്‍ത്ത് അഭിമാനമാണ് ഉള്ളതെന്ന് തമിഴ്നാട്ടിലെ ഗ്രാമീണര്‍. പോരാളികളുടെ മരണത്തെ കുറിച്ച് ഓര്‍ത്ത് സഹതപിക്കാറില്ലെന്നും ഇത്തരം മരണങ്ങള് പോരാളികള്‍ക്ക് മാത്രം ഉള്ളതാണെന്നും അവര്‍ പറയുന്നു.
വിരണ്ട് ഓടിയെത്തുന്ന കാളകളെ കീഴ്പ്പെടുത്തുന്ന വീറും വാശിയും നിറഞ്ഞ'ജെല്ലിക്കെട്ട്' മത്സരം പോരാളികളുടെ കളിയാണ്. ഇതിനിടെ മരിക്കുന്നതില്‍ അഭിമാനമാണുള്ളതെന്നും ഗ്രാമീണര്‍ ഒന്നടങ്കം പറയുന്നു.
ഏറെ വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം നടന്ന ജെല്ലിക്കെട്ടില്‍ മൂന്നുപേരാണ് കാളയുടെ ആക്രമണത്തില്‍ മരിച്ചത്. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിയാണ് ഗ്രാമീണരുടെ പ്രതികരണം. കഴിഞ്ഞ ദിവസം മരണപ്പെട്ടവരില്‍ രണ്ടുപേര്‍ മദ്യപിച്ചാണ് കളത്തില്‍ ഇറങ്ങിയത്. ഒരാള്‍ മരിച്ചത് വീറോടെ പോരാടിയാണ്. ഇയാള്‍ മികച്ച ജെല്ലിക്കെട്ട് താരമായിരുന്നുവെന്നും അദ്ദേഹത്തെ കുറിച്ച് ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും ഗ്രാമീണര്‍ പ്രതികരിച്ചു.






