
അഭിനേത്രി, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത്, സംവിധായിക എന്നീ നിലകളില്‍ വര്‍ഷങ്ങളായി തെന്നിന്ത്യയില്‍ തിളങ്ങി നില്ക്കുന്ന താരമാണ് സുഹാസിനി മണിരത്നം. ബ്രഹ്മാണ്ഡ സിനിമകള്‍ ആരാധകര്‍ക്ക് സമ്മാനിക്കുന്ന പ്രഗല്ഭനായ തെന്നിന്ത്യന്‍ സംവിധായകന് മണിരത്നത്തിനെ വിവാഹം ചെയ്തതോടെ ആരാധകര്‍ക്ക് സുഹാസിനിയോടുള്ള ആരാധന ഏറെയായിട്ടുണ്ട്. പലപ്പോഴും തന്റെ മനസ്സില്‍ തോന്നുന്ന നിലപാടുകളും അഭിപ്രായങ്ങളും മുഖം നോക്കാതെ തുറന്നു പറയുന്നതില്‍ സുഹാസിനി മുന്നില്‍ത്തന്നെയാണ്.
ഇപ്പോഴിതാ മലയാള സിനിമയ്ക്ക് സ്ഥിരം ഷൂട്ടിംഗ് ലൊക്കേഷനില്ലാത്തതും നടിമാർക്കെതിരായ അതിക്രമങ്ങളിലേക്ക് വഴിവെക്കുന്നതാണെന്ന് പറയുകയാണ് സുഹാസിനി. ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ചുവടു പിടിച്ചായിരുന്നു ചർച്ച.
‘‘തമിഴ് സിനിമകള്‍ അധികവും ചെന്നൈയിലാണ് ചിത്രീകരിക്കുന്നത്. അതുപോലെ കന്നഡ സിനിമകള്‍ ബംഗളൂരുവിലും, തെലുങ്ക് സിനിമകള്‍ ഹൈദരാബാദിലും, ഹിന്ദി സിനിമകള്‍ മുംബൈയിലും ചിത്രീകരിക്കുന്നു. അവിടെ ഭൂരിഭാഗം നടിമാർക്കും ഷൂട്ടിംഗ് കഴിഞ്ഞാല്‍ പോയി വരാം. പക്ഷേ. മലയാളത്തില്‍ അങ്ങനെയല്ല, പ്രത്യേകമായ ഒരു സ്ഥലമില്ല. ലൊക്കേഷൻ അകലെയായതിനാല്‍ നടിമാർക്ക് പലപ്പോഴും മടങ്ങാനാകില്ല. യൂണിറ്റിനൊപ്പം ദിവസങ്ങളോളം അവർക്ക് തങ്ങേണ്ടി വരും. അതാണ് പലപ്പോഴും പ്രശ്നങ്ങള്ക്കിടയാക്കുന്നത്.
മറ്റ് മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ജോലി കഴിഞ്ഞ് വീട്ടില്‍ പോകാം, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാം. പക്ഷേ, സിനിമയില്‍ ജോലി ചെയ്യുന്നവരുടെ കാര്യം അങ്ങനെയല്ല. 200-300 ആളുകള്‍ ഒരു സ്ഥലത്ത് ഒത്തുകൂടുന്നു, പിന്നീട് അവരെല്ലാം കൂടി ഒരു കുടുംബമായി മാറുന്നു. കർശനമായ ഒരു നിയമങ്ങളോ ഒന്നുമില്ലാതെയാണ് ഈ 200 പേർ ഒരു സ്ഥലത്ത് ഒന്നിച്ചു കഴിയുന്നത്. ആ സമയത്ത് ചിലപ്പോള്‍ മനപ്പൂർവ്വമോ അല്ലാതെയോ ചിലരുടെ ഭാഗത്ത് നിന്ന് പരിധികള്‍ ലംഘിക്കപ്പെട്ടേക്കാം. അതാണ് പ്രശ്നം. മലയാളം സിനിമാ മേഖലയിലും സംഭവിച്ചത് ഇതേ കാര്യമാണ്.
ഈ മേഖലയില്‍ അധികം പരിചയമില്ലാത്ത ചെറുപ്പക്കാർ ഉണ്ടാകും. ഈ ഇൻഡസട്രി എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് അവർക്ക് അറിയില്ല. അവരും ചിലപ്പോള്‍ ഇത്തരം അവസരങ്ങള്‍ മുതലെടുത്തേക്കാം.
അങ്ങനെ പെരുമാറുന്നവരെ വീണ്ടും അവസരം നല്‍കാതെ സെറ്റില്‍ നിന്ന് പുറത്താക്കുകയാണ് വേണ്ടത്. സെറ്റില്‍ അതിരുവിടുന്നവരെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഞാൻ ഭർത്താവ് മണിരത്നത്തിനോട് ചോദിച്ചിട്ടുണ്ട്. അങ്ങനെ ചെയ്ത ഒരാളെ സെറ്റില്‍ നിന്ന് തന്നെ പുറത്താക്കിയതായി അദ്ദേഹം മറുപടി നല്കി. ഒരു ഗ്രാമത്തില്‍ യാതൊരു നിയമങ്ങള്‍ക്കും വിധേയരാകാതെ 200 പേരുണ്ടെങ്കില്‍ അവിടെ അതിരുകള്‍ മറികടക്കാൻ സാദ്ധ്യതയുണ്ട്. മലയാള സിനിമയില്‍ ഇതേകാര്യം നടക്കുന്നുണ്ട്.
മിഴില്‍ ഷൂട്ട് കഴിഞ്ഞാല്‍ ഷൂട്ട് കഴിഞ്ഞാല്‍ ചെന്നൈയിലേയ്ക്ക് പോകും. തെലുങ്കിലാണെങ്കില്‍ ഹൈദരാബാദിലേയ്ക്കും. കന്നഡയിലാണെങ്കില്‍ ബംഗളൂരുവിലേയ്ക്കും പോകും. എന്നാല്‍ മലയാളത്തില്‍ അങ്ങനെയല്ല. അതാത് ദിവസത്തെ ഷൂട്ട് കഴിഞ്ഞാല്‍ തിരികെ വീട്ടിലേയ്ക്ക് പോകാനാവില്ല. കാരണം അവിടെ അങ്ങനെയൊരു സ്ഥലമില്ല. അതിനാല്‍ തന്നെ അവിടെ അതിർവരമ്പുകള്‍ ഭേദിക്കപ്പെടുന്നു...’’ സുഹാസിനി പറഞ്ഞു. മുതിർന്ന നടി സുഹാസിനി.ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി ‘സ്ത്രീ സുരക്ഷയും സിനിമയും’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പാനല്‍ ചർച്ചയിലാണ് സുഹാസിനി ഇക്കാര്യം പറഞ്ഞത്.






