
വിവാദങ്ങള്‍ക്കൊടുവില്‍ തീയറ്ററുകള്‍ കീഴടക്കി മുന്നേറുകയാണ് ഷാരൂഖ് ഖാന്റെ റായീസ്. റിലീസിന് മുന്‍പു വന്ന വിവാദങ്ങളൊന്നും സിനിമയെ ബാധിച്ചിട്ടില്ല. ആദ്യ ദിവസം ചിത്രം സ്വന്തമാക്കിയത് 20.67 കോടി രൂപ. ആരാധക പ്രശംസയും നിരൂപക പ്രശംസയും ഒരു പോലെ സ്വന്തമാക്കി ചിത്രം. ഇപ്പോള്‍ ഷാരൂഖിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത് മറ്റാരുമല്ല, ബോളിവുഡിന്റെ സ്വന്തം ബിഗ് ബി.
T 2515 - Congratulations Shahrukh .. RAEES .. loved your anger in it !! pic.twitter.com/cfRr24jz0n
— Amitabh Bachchan (@SrBachchan) January 26, 2017
റായീസ് കണ്ട ശേഷം തന്റെ ട്വിറ്ററിലൂടെയാണ് അമിതാഭ് ഷാരൂഖിനെ പ്രത്യേകം പരാമര്‍ശിച്ചത്. റായീസിന് എന്റെ എല്ലാവിധ ആശംസയും, ഷാരൂഖ് നിന്റെ ദേഷ്യമാണ് എനിക്കിഷ്ടമായതെന്ന് ബിഗ് ബി കുറിച്ചു. ബിഗ് ബിയുടെ ട്വീറ്റോടെ ഷാരൂഖ് ആരാധകര്‍ കൂടുതല്‍ ആവേശത്തിലാണ്.
ഡോണ്‍ സിനിമ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റെല്ലാ ചിത്രങ്ങളിലും ചോ€േറ്റ് ഇമേജാണ് ഷാരൂഖിന്. ഇത് മാറ്റുന്നതാണ് റായീസിലെ കഥാപാത്രം.






