
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 10 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 19 കാരന് വധശിക്ഷ. സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ ഒക്ടോബര്‍ അഞ്ചിന് മഹിഷാമാരിയില് നടന്ന സംഭവത്തില്‍ 31 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി വെറും രണ്ട് മാസത്തിനുള്ളില്‍ ശിക്ഷ വിധിച്ചു. ഭാരതീയ ന്യായ സന്‍ഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരം വെള്ളിയാഴ്ച കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. കല്‍ക്കട്ട ഹൈക്കോടതിയുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം പോക്സോ വകുപ്പുകളും ചേര്‍ത്തു.
കുറ്റകൃത്യം നടന്ന് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തന്നെ മോസ്താകിന് സര്‍ദാറിനെ അറസ്റ്റ് ചെയ്യുകയും ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ക്രൂരമായ സംഭവം നടന്ന് 62 ദിവസത്തിനുള്ളില്‍ പ്രതിക്ക് വധശിക്ഷ വിധിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ട്യൂഷന് കഴിഞ്ഞ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. ലിഫ്റ്റ് നല്‍കാനെന്ന വ്യാജേന പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഐസ്ക്രീം നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഉടന്‍ തന്നെ ഇയാളെ പിടികൂടി.
സര്‍ദാര്‍ പിന്നീട് കുറ്റം സമ്മതിക്കുകയും മൃതദേഹം ഉപേക്ഷിച്ച സ്ഥലത്തേക്ക് നയിക്കുകയും ചെയ്തു. പോലീസ് അവളുടെ മൃതദേഹം വയലില്‍ നിന്ന് കണ്ടെടുത്തു. പോസ്റ്റ്മോര്‍ട്ടത്തില്‍ അവള് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി സ്ഥിരീകരിച്ചു. നേരത്തേ ആര്‍ജി കാര്‍ ആശുപത്രിയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ മഹിഷാമാരിയില് അരങ്ങേറിയ പ്രദേശത്ത് സര്‍ക്കാരിനെതിരേ വലിയ രോഷത്തിന് കാരണമായി മാറിയിരുന്നു. ഗ്രാമവാസികള്‍ ഒരു പോലീസ്സ്റ്റേഷന് കത്തിച്ചു.
കൊല്‍ക്കത്തയില്‍ നിന്ന് ഏഴുമാസം പ്രായമുള്ള കുഞ്ഞിനെതിരേ ഞെട്ടിക്കുന്ന മറ്റൊരു ബലാത്സംഗക്കേസ് കൂടി പുറത്തുവന്നു. നടപ്പാതയില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്നാണ് ആരോപണം. പോലീസ് പോക്സോ ചുമത്തി അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കുഞ്ഞിനെ ആര്‍ജി കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.






