പാട്ടിന്റെ ലോകത്ത് രണ്ടര പതിറ്റാണ്ടിലേറെ അനുഭവപരിചയമുള്ള ഗായകരില്‍ ഒരാളാണ് മധു ബാലകൃഷ്ണന്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ,തുളു, ബംഗാളി, ഹിന്ദി എന്നു തുടങ്ങി അഞ്ഞൂറോളം ഗാനങ്ങള്‍ മധു ബാലകൃഷ്ണന് ആലപിച്ചിട്ടുണ്ട്.
ആലാപനശുദ്ധി തന്നെയാണ് ഈ ഗായകനെ മറ്റുള്ളവരില്‍നിന്നും വ്യത്യസ്തനാക്കുന്നത്. അതഒകൊണ്ടു തന്നെ മധു ബാലകൃഷ്ണന്റെ സംഗീതത്തിനു വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. റിയാലിറ്റി ഷോയില്‍ ജഡ്ജായും അടുത്തിടെ മധു ബാലകൃഷ്ണന് തിളങ്ങിയിരുന്നു.
ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു ലൈവ് പെര്‍ഫോമന്‍സാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘സുന്ദരിനീയും സുന്ദരന്‍ ഞാനും ’എന്ന ഗാനമാണ് മധു ബാലകൃഷ്ണന് ആലപിക്കുന്നത്. ജാനകി അമ്മയും കമല്‍ ഹാസനും ചേര്‍ന്നു പാടിയ ഈ ഗാനം അവരുടെ അതേ ശബ്ദത്തില്‍ മധു ബാലകൃഷ്ണന് പാടിയത് ആളുകളില്‍ കൗതുകമുണര്‍ത്തി. ഏതായാലും വീഡിയോ ശ്രദ്ധ നേടുകയാണ്.
നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. അമ്മേ കിടു, മധു ചേട്ടാ...സമ്മതിച്ചു' എന്നാണ് വീഡിയോയ്ക്ക് താഴെ ഒരു ആസ്വാദകയുടെ കമന്റ്. സത്യത്തില്‍ ഇങ്ങേര് ആരാ.... ബല്ലാത്ത മന്ഷന്, പണ്ട് മസിലും പിടിച്ചുനടന്ന ആളാണ് ഇപ്പോള്‍ എന്തു പറ്റിയോ എന്തോ എന്തിരുന്നാലും കലക്കി സൂപ്പര്‍ ' രാമനാഥനു മിമിക്രിയും വശമുണ്ടോ' എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

Comments