
റാഞ്ചി: സ്കൂളിന്റെ മാനം രക്ഷിക്കാന്‍ ആറാം ക്ലാസുകാരിക്ക് സകൂള്‍ അധികൃതര്‍ ഗര്‍ഭഛിദ്ര ഗുളിക നല്കി. ഡോകടറുടെ സഹായമില്ലാതെ അശാസ്ത്രീയമായ രീതിയില്‍ നടത്തിയ ഗര്‍ഭഛിദ്രത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജാര്‍ഖണ്ഡിലെ ഗാര്‍വാ ജില്ലയിലാണ് സംഭവം നടന്നത്.
സ്കൂളിന്റെ് സത്കീര്‍ത്തിക്ക് ഭംഗം വരുമെന്ന ഭയമാണ് അധികൃതരെ ഇത്തരത്തിലൊരു സാഹസത്തിന് പ്രേരിപ്പിച്ചത്. കസ്തൂര്‍ഭ ഗാന്ധി ബാലിക വിദ്യാലയത്തിലെ ആറാം ക്ലാസുകാരിക്കാണ് ഇത്തരത്തിലൊരു ദാരുണ അനുഭവം നേരിടേണ്ടി വന്നത്.
ഗര്‍ഭഛിദ്രം നടത്തുമ്പോള്‍ 2 മാസം ഗര്‍ഭിണിയായിരുന്നു പെണ്‍കുട്ടി. അമിതമായ രക്തസ്രാവത്തെ തുടര്‍ന്ന് പെണ്‍കുട്ടി അപകടനില തരണം ചെയ്തു വരുന്നതായി ഡോകടര്‍മാര്‍ അറിയിച്ചു. എന്നാല്‍ ജിലാ ഭരണകുടം സംഭവത്തെ നിസ്സാരവത്കരിക്കുകയാണ് ചെയ്യുന്നത്. സംഭാവം നടന്ന് രണ്ട് ദിവസത്തിന് ശേഷം മാത്രമാണ് പെണ്‍കുട്ടിയുടെ വീട്ടുകാരെപ്പോലെയും വിവരം അറിയിച്ചത്.






