കണ്ണൂര്‍: എം.കെ.രാഘവന് എംപിയും കണ്ണൂര്‍ കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കത്തില്‍ പയ്യന്നൂരില്‍ എംകെ രാഘവനെതിരേ പോസ്റ്ററുകള്‍. പയ്യന്നൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് മതിലിലാണ് പുലര്‍ച്ചെ പോസ്റ്ററുകള്‍ പതിച്ചത്. എംകെ രാഘവന് മാപ്പില്ലെന്നും ഒറ്റുകാരനെന്നുമാണ് ആരോപണം. പോര് ഇപ്പോള്‍ പരസ്യമായ ഏറ്റുമുട്ടലിലേക്ക് നയിച്ചിരിക്കുകയാണ്.
പ്രശ്നം പരിഹരിക്കാന്‍ കെപിസിസി നിയോഗിച്ച മൂന്നംഗ സമിതി നാളെ കണ്ണൂരെത്തും. മാടായി കോളേജിലെ നിയമനം പുനപരിശോധിക്കാന്‍ സാധ്യതയില്ലെന്നിരിക്കെ പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുളള ആലോചനയിലാണ് നേതൃത്വം. മാടായി കോളേജ് വിഷയം അതീവ ഗുരുതരമെന്നും സംഘടനാ പ്രതിസന്ധിയായി മാറിയിരിക്കുകയാണെന്നും വ്യക്തമായതോടെയാണ് കെപിസിസി ഇടപെടല്‍. രാഘവന് അനുകൂലികളായ എ ഗ്രൂപ്പ് പ്രവര്‍ത്തകരും പ്രതിഷേധിച്ചതിനു നടപടി നേരിട്ട കോണ്‍ഗ്രസ് നേതാക്കളും നേരത്തേ പഴയങ്ങാടിയില്‍ തെരുവില്‍ ഏറ്റുമുട്ടിയിരുന്നു. ഇത് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണമായിട്ടുണ്ട്. രാഘവനെ എതിര്‍ത്തതിനു പാര്‍ട്ടി നടപടി നേരിട്ടവരോട് മുതിര്‍ന്ന നേതാക്കള്‍ സംസാരിക്കും.
വിഷയം നീട്ടിക്കൊണ്ടുപാകാനാകില്ലെന്ന് മുതിര്‍ന്ന നേതാക്കളുടെ നിലപാട്. കണ്ണൂരില്‍ നിന്ന് തനിക്കെതിരെ നടക്കുന്ന നീക്കങ്ങളില്‍ കടുത്ത അമര്‍ഷമുള്ള എം.കെ.രാഘവന് എഐസിസിയെയും പരാതി അറിയിച്ചിരിക്കുകയാണ്. എന്നാല്‍ സംഘടനാ വിരുദ്ധ തീരുമാനമെന്നാണ് കോളേജ് ഭരണസമിതിയുടേതെന്നും കെപിസിസിയുടെ അടിയന്തര ഇടപെടല്‍ വേണമെന്നുമാണ് കണ്ണൂര്‍ ഡിസിസി വ്യക്തമാക്കുന്നത്.
തനിക്കൊപ്പമുളളവര്‍ക്കെതിരെ നടപടിയെടുത്ത ഡിസിസിക്ക് ഊര്‍ജമായത് ചില കേന്ദ്രങ്ങളെന്ന് എംപി സംശയിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിഗണിക്കാതെ എംപിയുടെ ബന്ധുവായ ഡിവൈഎഫ്ഐ പ്രവര്ത്തകന് ജോലി നല്‍കിയതിന് എതിരായ പ്രതിഷേധങ്ങള്‍ കണക്കിലെടുക്കണമെന്നാണ് ഡിസിസി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടുന്നത്.

Comments