മലപ്പുറം : കിഴിശേരിയിൽ ജനവാതിൽ ദേഹത്ത് വീണു ഒന്നരവയസായ കുഞ്ഞിന് ദാരുണാന്ത്യം. പുഞ്ഞാരക്കോടൻ മുഹ്സിൻ മകൻ നൂറുൽ ഐമൻ (ഒന്നര വയസ്സ്) ആണ് മരിച്ചത്. നിർമ്മാണത്തിലുള്ള വീട്ടിന്റെ ചുമരിൽ ചാരി വച്ചിരുന്ന ജനലാണ് കുഞ്ഞിന്റെ് ദേഹത്ത് വീണത്.