കണ്ണൂർ: കനത്ത മഴയിൽ കണ്ണൂർ എളയാവൂരിൽ ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. വീടുകളോട് ചേർന്നുള്ള ഭാഗത്ത് മണ്ണിടിഞ്ഞത് വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. നേരത്തെയും ഇവിടെ സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു.കോൺക്രീറ്റ് ഭിത്തിയിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട് എന്ന് പ്രദേശവാസികൾ പറഞ്ഞു.
നിലവിൽ ഇവിടെ പലസഥലങ്ങളിലും ചെറിയ തോതില്‍ മണ്ണിളകുന്നത് ആശങ്കയുണ്ടാക്കുന്നു. റോഡിന് ഇരുവശവും വലിയ ഉയരത്തിലാണ് മൺഭിത്തിയുള്ളത്. ഇതിനു മുകൾ ഭാഗത്ത് വീടുകൾ ഉള്ളതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. മന്ത്രി സണ്ണി ജോസഫും കളക്ടർ പി വിഷ്ണുരാജും കണ്ണൂര്‍ എംഎല്‍എ ടി ഒ മോഹനനും സ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി.
കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ചെറുപുഴ പുഴയിലും കാര്യങ്കോട് പുഴയിലും ജലനിരപ്പ് ഉയർന്നു. കൃഷിയിടങ്ങളെല്ലാം വെള്ളത്തിനടിയിലായി. കനത്ത മഴയെ തുടർന്ന് കാര്യങ്കോട് പുഴ കരകവിഞ്ഞു. പാൽച്ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഇതിനിടെ കർണാടക വനങ്ങളിൽ ഉരുൾ പൊട്ടൽ ഉണ്ടായി എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.

Comments