
അച്ഛന്റെ ചിത്രം പങ്കുവെച്ച് നടി ഭാമ. എന്റെ കാവല്‍ മാലാഖ എന്ന അടിക്കുറിപ്പോടെയാണ് അച്ഛന് രാജേന്ദ്രക്കുറുപ്പിന്റെ ചിത്രം ഭാമ പങ്കുവെച്ചിരിക്കുന്നത്. ചുവരില്‍ തൂക്കിയ അച്ഛന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലേക്ക് നോക്കി നില്ക്കുന്ന ഭാമയെ ചിത്രങ്ങളില്‍ കാണാം.
ഈ ജന്മവും വരും ജന്മങ്ങളിലും ഞാന്‍ അച്ഛനെ സ്നേഹിക്കും എന്നും ഭാമ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. ഭാമ പങ്കുവെച്ച ചിത്രത്തിന് നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ഭാമ അച്ഛനെപ്പോലെ തന്നെയുണ്ടെന്നും അച്ഛന്റെ കണ്ണുകളാണ് ഭാമയ്ക്ക് കിട്ടിയതെന്നുമുളള കമന്റുകളാണ് വരുന്നത്.






