മാസ്സ് സിനിമകളിലൂടെ തമിഴകത്തിന്റെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് അറ്റ്ലി. പ്രശസ്ത ഇന്ത്യൻ സ്റ്റാൻഡ്-അപ്പ് ഹാസ്യനടനും നടനും ടിവി അവതാരകനും നിർമ്മാതാവുമാണ് കപില്‍ ശർമ്മയുടെ ‘ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ’ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ഷോയാണ്. ഈന്ന പരിപാടിയുടെ പുതിയ എപ്പിസോഡില്‍ ‘ബേബി ജോണ്‍’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അറ്റ്ലിയും ചിത്രത്തിലെ താരങ്ങളായ വരുണ്‍ ധവാന്, കീര്‍ത്തി സുരേഷ്, വാമിക ഗബ്ബി എന്നിവരും പങ്കെടുത്തിരുന്നു.
എന്നാല്‍ കപില്‍ ശർമ ആ ഷോയില്‍ അറ്റ്ലിയെ പരിഹസിച്ചതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. അതിഥിയായെത്തിയ അറ്റ്ലീയോട് കപില്‍ ശർമ ചോദിച്ചത് നിറത്തിന്റെ പേരില്‍ അപമാനിക്കുന്ന രീതിയിലുള്ളതാണെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍. ഗായിക ചിന്മയ് ശ്രീപദ ഉള്‍പ്പടെയുള്ളവർ കപില്‍ ശർമയെ വിമർശിച്ച് രംഗത്തെത്തി. നിറത്തിന്റേയും രൂപത്തിന്റേയും പേരിലുള്ള കോമഡി നിർത്താറായില്ലേ എന്നാണ് മിക്ക പ്രേക്ഷകരുടെ വീഡിയോയ്ക്ക് താഴെ നല്കുന്ന കമന്റുകള്‍.
ഇപ്പോഴിതാ വിവാദത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കപില്‍ ശർമ. പുറത്തുവന്ന വീഡിയോയില്‍ എവിടെയാണ് താൻ ഒരു വ്യക്തിയുടെ ലുക്കിനെ സംബന്ധിച്ച് സംസാരിച്ചതെന്ന് വ്യക്തമാക്കാമോ എന്ന് സോഷ്യല്‍ മീഡിയയിലൂടെ കപില്‍ ചോദിച്ചു. സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷം പ്രചരിപ്പിക്കരുതെന്ന് കപില്‍ മറുപടി കുറിച്ചത് തന്നെ വിമർശിച്ചുകൊണ്ടുള്ള എക്സിലെ ഒരു ട്വീറ്റ് റീപോസ്റ്റ് ചെയ്താണ്.
‘‘ ഈ വീഡിയോയിൽ ഞാൻ ലുക്കിനെക്കുറിച്ച് സംസാരിച്ചത് എവിടെയാണെന്ന് ദയവായി വിശദീകരിക്കാമോ? എവിടെയാണ്,എപ്പോഴാണ് ഞാൻ ഒരാളുടെ രൂപത്തെ സംബന്ധിച്ച് വീഡിയോയില്‍ സംസാരിച്ചത് ? സോഷ്യൽ മീഡിയയിൽ വിദ്വേഷം പ്രചരിപ്പിക്കരുത്... നന്ദി. നിങ്ങള്‍ കാണുക, സ്വയം തീരുമാനിക്കുക, ആരുടെയെങ്കിലും ട്വീറ്റ് അന്ധമായി പിന്തുണക്കരുത്...’’ കപില്‍ കുറിച്ചു. ഇതാദ്യമായാണ് വിഷയത്തില്‍ കപില്‍ പ്രതികരണം നടത്തുന്നത്.

കപില്‍ അറ്റ്ലിയോട് ചോദിച്ച ചോദ്യം, ‘‘നിങ്ങള്‍ ഒരു താരത്തെ കാണാൻ പോയപ്പോള്‍ അവർക്ക് നിങ്ങളെ തിരിച്ചറിയാൻ കഴിയാതിരുന്ന സംഭവമുണ്ടായിട്ടുണ്ടോ, അറ്റ്ലീ എവിടെയെന്ന് അവർ ചോദിച്ചിട്ടുണ്ടോ’’ എന്നായിരുന്നു കപില്‍ ശർമയുടെ വിവാദചോദ്യം. എന്നാല്‍, അറ്റ്ലീ ഇതിന് കൃത്യമായ മറുപടി നല്കി.
‘‘സർ, താങ്കളുടെ ചോദ്യം ഒരുതരത്തില്‍ എനിക്ക് മനസിലായി. ഞാൻ ഉത്തരം പറയാൻ ശ്രമിക്കാം. എ.ആർ. മുരുഗദോസ് സാറിനോട് ഏറെ നന്ദിയുള്ളവനാണ് ഞാൻ, കാരണം എന്റെ ആദ്യ ചിത്രം നിർമിച്ചത് അദ്ദേഹമാണ്. അദ്ദേഹം എന്റെ സ്ക്രിപ്റ്റ് ചോദിച്ചപ്പോള്‍ എന്നെ കാണാൻ എങ്ങനെയുണ്ടെന്ന് അദ്ദേഹം നോക്കിയിട്ടില്ല. ഞാൻ കഴിവുള്ളവനാണോ അല്ലയോ എന്നതാണ് അദ്ദേഹം നോക്കിയത്. പക്ഷേ, അദ്ദേഹത്തിന് എന്റെ സ്ക്രിപ്റ്റ് ഇഷ്ടമായി. ലോകം അത് കാണണം. രൂപം കൊണ്ടല്ല, ഹൃദയം കൊണ്ടാണ് ഒരാളെ വിലയിരുത്തേണ്ടത്...’’ അറ്റ്ലീ പറഞ്ഞു.
സംവിധായകൻ നല്കിയ മറുപടിക്ക് പിന്നാലെ സദസ്സില്‍നിന്ന് കരഘോഷം മുഴങ്ങി. അവതാരകനായ കപില്‍ ശർമയും അറ്റ്ലീയുടെ മറുപടിക്ക് കൈയടിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Comments