More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

അംബേദ്ക്കര്‍ വിഷയത്തില്‍ എംപിമാര്‍ തമ്മില്‍ ഉന്തുംതള്ളും ; കോണ്‍ഗ്രസ് എംപിമാര്‍ക്ക് എക്‌സിന്റെ നോട്ടീസ്

Authored by Web Desk | Last updated: 19 Dec 2024, 12:04 PM | 1 min read

Print
അംബേദ്ക്കര്‍ വിഷയത്തില്‍ എംപിമാര്‍ തമ്മില്‍ ഉന്തുംതള്ളും ; കോണ്‍ഗ്രസ് എംപിമാര്‍ക്ക് എക്‌സിന്റെ നോട്ടീസ്
ന്യൂഡല്‍ഹി: അംബേദ്ക്കര്‍ വിഷയത്തില്‍ ഇന്‍ഡ്യാ സഖ്യത്തിന്റെയും എന്‍ഡിഎ സഖ്യത്തിന്റെയും എംപിമാര്‍ തമ്മില്‍ കയ്യാങ്കളിയും ഉന്തുംതള്ളും. ബിജെപി എംപി പ്രതാപ് സാരംഗിക്ക് പരിക്കേറ്റു. മല്ലികാര്‍ജ്ജുന ഖാര്‍ഗേയേയും പ്രിയങ്കാഗാന്ധിയേയും പിടിച്ചു തള്ളിയെന്നും രാഹുല്‍ഗാന്ധിക്ക് നേരെ കയ്യേറ്റശ്രമം ഉണ്ടായതായും കോണ്‍ഗ്രസ് ആരോപിച്ചു. അതിനിടയില്‍ ആഭ്യന്തരമന്ത്രിയുടെ പ്രസംഗം പോസ്റ്റ് ചെയ്തതിന് എക്‌സ് കോണ്‍ഗ്രസ് എംപിമാരോട് വിശദീകരണവും ആവശ്യപ്പെട്ടിരിക്കുകയാണ്.


പാര്‍ലമെന്റ് വളപ്പില്‍ ഭരണകക്ഷിയുടെയും പ്രതിപക്ഷത്തിന്റെയും എംപിമാര്‍ മുഖാമുഖം നിന്ന് പ്രതിഷേധം നടത്തി. മകര്‍ദ്വാറിലെ കൈവരിയില്‍ കയറി നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റിലെ ഇരുസഭകളും ഉച്ചവരെ നിര്‍ത്തിവെച്ചു. അതിനിടയില്‍ അമിത്ഷായുടെ അംബേദ്ക്കര്‍ പ്രസംഗം ട്വീറ്റ് ചെയ്തതില്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് എക്‌സിന്റെ നോട്ടീസ്. അമിത്ഷായുടെ പ്രസംഗം എക്‌സില്‍ പങ്കുവെച്ച നേതാക്കന്മാരോട് വിശദീകരണം തേടി. ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരണമാണ് നടപടി. അമിത്ഷായുടെ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന പ്രസംഗം അടിയന്തിരമായി നീക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്.


അതേസമയം കഴിഞ്ഞദിവസം ബിജെപി അംബേദ്ക്കറുടെ ചിത്രത്തിന്റെ സ്ഥാനത്ത് അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെ ചിത്രം മോര്‍ഫ് ചെയ്തു വെച്ച് നടത്തിയ ട്വീറ്റില്‍ പിടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ബാബാസാഹെബ് അംബേദ്കറുടെ ഫോട്ടോയില്‍ കൃത്രിമം കാണിക്കാനുള്ള ഭരണകക്ഷിയുടെ നീക്കം, ഭരണഘടനാ ശില്പിയോട് അവര്‍ക്ക് അടിസ്ഥാനപരമായ ബഹുമാനമില്ലെന്ന് കാണിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. കോണ്‍ഗ്രസും ഇന്ത്യാസഖ്യവും സോറോസുമായി ചേര്‍ന്ന് രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ നോക്കുന്നു എന്നാണ് ബിജെപിയുടെ ആക്ഷേപം.


പിയങ്ക ഗാന്ധി വാദ്ര വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു, 'അദ്ദേഹം (ആഭ്യന്തര മന്ത്രി അമിത് ഷാ) ബാബാസാഹെബിനെ അപമാനിച്ച രീതിയാണ്. അതിനുശേഷം, ഇന്ന് രാവിലെ അവര്‍ ട്വിറ്ററില്‍ ബാബാസാഹെബിന്റെ ഫോട്ടോയില്‍ കൃത്രിമം കാണിക്കുന്നു. ബാബാസാഹെബിന്റെ പ്രതിമ തകര്‍ക്കുന്ന ഒരു മാനസികാവസ്ഥയാണിത്. അവരെ ആരെങ്കിലും വിശ്വസിക്കുമോയെന്നും കോണ്‍ഗ്രസ് എംപി ചോദിച്ചു. ബിആര്‍ അംബേദ്കറെ അപമാനിച്ചതില്‍ പ്രതിഷേധിക്കുന്നത് ബിജെപിക്ക് തമാശയാണോയെന്ന് കോണ്‍ഗ്രസ് എംപി കെസി വേണുഗോപാല്‍ ചോദിച്ചു. ഡോ. അംബേദ്കറെ അവഹേളിക്കുന്നതിലും പരിഹസിക്കുന്നതിലും ബി.ജെ.പി നിര്‍ഭയരാണെന്നും പറഞ്ഞു.


Tags

  • ambedkar
  • india

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഒരുഭാഗത്ത് 'ഓപ്പറേഷന്‍ തൂഫാന്‍' മറുവശത്ത് വീര്യംകുറഞ്ഞ മദ്യം ; യുഡിഎഫ് സര്‍ക്കാരിനെതിരെ കാന്തപുരം വിഭാഗം

ഒരുഭാഗത്ത് 'ഓപ്പറേഷന്‍ തൂഫാന്‍' മറുവശത്ത് വീര്യംകുറഞ്ഞ മദ്യം ; യുഡിഎഫ് സര്‍ക്കാരിനെതിരെ കാന്തപുരം വിഭാഗം

ബിഎംഡബ്ല്യു ഇടിച്ചു മറിഞ്ഞ് 2 മരണം; കാർ 251 കി.മീ വേഗതയിലായിരുന്നുവെന്ന് വീഡിയോ

ബിഎംഡബ്ല്യു ഇടിച്ചു മറിഞ്ഞ് 2 മരണം; കാർ 251 കി.മീ വേഗതയിലായിരുന്നുവെന്ന് വീഡിയോ

അപകടസാധ്യത പ്രശ്നമേയല്ല ; ഒന്നുകില്‍ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുക, അല്ലെങ്കില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരിക; ഇല്ലിക്കല്‍കല്ലിന് മുകളില്‍ കയറി രണ്ടു യുവാക്കള്‍?

അപകടസാധ്യത പ്രശ്നമേയല്ല ; ഒന്നുകില്‍ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുക, അല്ലെങ്കില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരിക; ഇല്ലിക്കല്‍കല്ലിന് മുകളില്‍ കയറി രണ്ടു യുവാക്കള്‍?

സംസ്ഥാനത്ത് മഴയില്‍ ഗണ്യമായ കുറവ്; ഇതുവരെ രേഖപ്പെടുത്തിയത് 28 ശതമാനം മഴക്കുറവ്

സംസ്ഥാനത്ത് മഴയില്‍ ഗണ്യമായ കുറവ്; ഇതുവരെ രേഖപ്പെടുത്തിയത് 28 ശതമാനം മഴക്കുറവ്

തൃശൂര്‍ നഗരത്തില്‍ ബംഗാളികള്‍ക്ക് മാത്രമായി പെണ്‍വാണിഭ കേന്ദ്രം ; നടത്തിയിരുന്നത് ഒഡീഷക്കാരന്‍, അന്യസംസ്ഥാന തൊഴിലാളി തര്‍ക്കത്തിനിടയില്‍ കൊല്ലപ്പെട്ടു

തൃശൂര്‍ നഗരത്തില്‍ ബംഗാളികള്‍ക്ക് മാത്രമായി പെണ്‍വാണിഭ കേന്ദ്രം ; നടത്തിയിരുന്നത് ഒഡീഷക്കാരന്‍, അന്യസംസ്ഥാന തൊഴിലാളി തര്‍ക്കത്തിനിടയില്‍ കൊല്ലപ്പെട്ടു

ഇല്ലാത്തകാര്യം പറഞ്ഞു കഞ്ഞികുടി മുട്ടിച്ചു ; മദ്യപിച്ചെന്ന് തെളിയിച്ചാല്‍ ഓട്ടോയും ഒരുലക്ഷം രൂപയും നല്‍കാം ; വ്‌ളോഗര്‍ ജീവിതം തകര്‍ത്തെന്ന് ഓട്ടോക്കാരന്‍

ഇല്ലാത്തകാര്യം പറഞ്ഞു കഞ്ഞികുടി മുട്ടിച്ചു ; മദ്യപിച്ചെന്ന് തെളിയിച്ചാല്‍ ഓട്ടോയും ഒരുലക്ഷം രൂപയും നല്‍കാം ; വ്‌ളോഗര്‍ ജീവിതം തകര്‍ത്തെന്ന് ഓട്ടോക്കാരന്‍