
സിനിമകളിലൂടെയും ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ശില്പ ബാല. വിവാഹത്തിന് ശേഷം വെള്ളിത്തിരയിൽ സജീവമല്ലെങ്കിലും യൂട്യൂബ് വ്ലോഗുകളിലൂടെയും ഇൻസ്റ്റഗ്രം റീലുകളിലൂടെയും ശില്പ സോഷ്യൽ മീഡിയയിൽ ആക്റ്റീവാണ്.താരത്തിന്റെ യൂട്യൂബ് വീഡിയോകളിൽ നിറസാന്നിധ്യമാണ് തക്കിട്ടു എന്ന് വിളിപ്പേരുള്ള മകൾ.
തന്റെ ട്രിപ്പ് വീഡിയോകളും പാചക വീഡിയോകളും നിരന്തരം പോസ്റ്റ് ചെയ്യുന്ന ശില്പ ഒരിക്കൽ പോലും സെൻസിറ്റീവ് കണ്ടന്റുകളുമായി എത്താറില്ല.എന്നാൽ ഇപ്പോൾ നടി മകൾക്കൊപ്പം പങ്കുവച്ചൊരു വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.താരത്തിന്റെ മകൾ തക്കിട്ടു അമ്മയെ ചേർത്ത് പിടിച്ച് സംശയം ചോദിക്കുന്നതും ശില്പയും അതെ കാര്യഗൗരവത്തോടെ മറുപടി പറയുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.
ശിൽപയുടെ പുതിയ വീഡിയോ വൈറലായതിന് പിന്നാലെ നിരവധി സഹപ്രവർത്തകരും ആരാധകരുമാണ് കമെന്റുകളുമായി എത്തുന്നത്.വീഡിയോ ഇതിനോടകം തന്നെ ഒരു ലക്ഷത്തിലധികം പേര് കണ്ട് കഴിഞ്ഞു. മകളുടെ ചോദ്യവും ശില്പയുടെ മറുപടിയുമുള്ളൊരു വീഡിയോയും ഒപ്പം ഒരു അടിക്കുറിപ്പും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മരണത്തെ കുറിച്ചുള്ള ചോദ്യങ്ങളാണ് മകൾ തന്നോട് ചോദിക്കാറുള്ളതെന്ന് വീഡിയോയിൽ ശില്പ പറയുന്നുണ്ട്.മകൾ ഇത്ര പെട്ടന്ന് ആണ് സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുന്നതെന്നും താരം പറയുന്നുണ്ട്. മകളുടെ ചിന്ത സിനിമകളിൽ മാത്രമേ മരണം ഉള്ളു എന്നായിരുന്നു.എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കൊണ്ട് അത് അങ്ങനെ അല്ലെന്ന് അവൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
അടുത്തിടെ നടന്ന കാറപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചതും, അവരുടെ ബന്ധുക്കളുടെ സങ്കടത്തെക്കുറിച്ചൊക്കെയുള്ള വാര്ത്തകൊക്കെ കണ്ടപ്പോഴാണ് അവള് വീണ്ടും മരണത്തെക്കുറിച്ച് ചോദിച്ചത്. മരണമൊരു യാഥാര്‍ത്ഥ്യമാണെന്ന് അവള് മനസിലാക്കുകയായിരുന്നു. തനിക്ക് പ്രിയപ്പെട്ടവര്‍ ആരെങ്കിലും മരിച്ച് പോവുമോ എന്ന ഭയമായിരുന്നു അവള്‍ക്ക്.'അമ്മ മരിക്കരുതെന്ന് അവൾ ഓരോ തവണ എന്റെ മുഖത്ത് നോക്കി പറയുമ്പോൾ എല്ലാം എന്റെ ഹൃദയമിടിപ്പ് കൂടുമായിരുന്നു.
എന്റെ ഈ ഭയത്തില്‍ നിന്നും മാറി ശക്തയായൊരാളായി അവള് മാറുമെന്ന് എനിക്കറിയാം. എന്നാല്‍ ഓരോ ദിവസവും സന്തോഷത്തോടെ കഴിയാനുള്ളൊരു മുന്നറിയിപ്പായാണ് ഞാന്‍ അവളുടെ ചോദ്യത്തെ കാണുന്നത്.അവൾ ഓരോ തവണ ഈ ചോദ്യം ചോദിക്കുമ്പോഴാണ് നമ്മൾ കടന്നു പോകുന്ന ഓരോ ദിവസത്തിന്റെയും ഇമ്പോർട്ടൻസ് എനിക് മനസിലാവുന്നത് .കാരണം നാളെ നമ്മൾ ഉണ്ടോ എന്ന് ഉറപ്പില്ലാതെയാണ് നാം ഓരോരുത്തരും ജീവിക്കുന്നത്.
ആരോഗ്യത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയുക. എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് മറ്റുള്ളവര്‍ക്ക് കാണിച്ച് കൊടുക്കുക, അതൊക്കെയല്ലേ എന്നെക്കൊണ്ട് കഴിയൂ. ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ കേള്‍ക്കേണ്ടി വരുമ്പോള്‍ മക്കളെ കൂടുതൽ തെറ്റിദ്ധരിപ്പിക്കാതിരിക്കുക.
അവർക്ക് കാര്യങ്ങൾ കൃത്യമായി പറഞ്ഞ് കൊടുക്കുക.സത്യസന്ധമായി കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കുക. ഒന്നും സ്ഥിരമല്ലെന്ന് അവരെ മനസിലാക്കിപ്പിക്കുക എന്നുമായിരുന്നു ശില്പയുടെ കുറിപ്പ്.നിരവധി താരങ്ങളാണ് ശിൽപയുടെ വീഡിയോയ്ക്ക് കമന്റ് ഇട്ടിരിക്കുന്നത്.അവരിൽ പ്രധാനിയാണ് ഗായിക സിത്താര കൃഷ്ണകുമാർ.
സങ്കടം വന്നു എന്നായിരുന്നു സിതാര കൃഷ്ണകുമാറിന്റെ കമന്റ്. ഇത് എന്നെ കരയിപ്പിച്ചു, ലവ്ലി കിഡ് എന്നായിരുന്നു ഡെയ്സി ഡേവിഡിന്റെ കമന്റ്. ആര്യ, ഭാവന, തുടങ്ങിയവരെല്ലാം പോസറ്റിന് താഴെ സ്നേഹം അറിയിച്ചിരുന്നു.
ഇതേ ചോദ്യം ഇപ്പോഴും ചോദിക്കാറുണ്ട്. അത്രയും ഭയമാണ്, മാതാപിതാക്കള്‍ ഇല്ലാതെയാവുന്ന കാര്യമോര്‍ത്ത് എപ്പോഴും ടെന്‍ഷനടിക്കാറുണ്ട്. അതോര്‍ത്ത് രാത്രികളില്‍ ഉറങ്ങാതെയിരുന്നിട്ടുണ്ട്. കുഞ്ഞുങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ നേരിടേണ്ടി വന്നതിനെക്കുറിച്ച് പറഞ്ഞും ചിലരെത്തിയിരുന്നു. കുഞ്ഞുമനസുകളിലെ സംശയങ്ങളെ കൃത്യമായി തന്നെ പറഞ്ഞ് കൊടുക്കുക, മറ്റൊന്നും ചെയ്യാനില്ലെന്നുമായിരുന്നു എല്ലാവരും പറഞ്ഞത്.






